പരീക്ഷാച്ചൂടിൽ കുട്ടികൾക്ക് തണലായി 'അരികെ'; കൗൺസിലർമാർക്ക് പ്രത്യേക പരിശീലനം നൽകി കോഴിക്കോട് ജില്ലാ പഞ്ചായത്ത്
Last Updated:
പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ 'അരികെ' പദ്ധതിയുടെ ഭാഗമായി കൗൺസിലർമാർക്ക് പരിശീലനം നൽകി.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷാക്കാലത്ത് മാനസികാരോഗ്യ പിന്തുണ ഉറപ്പുവരുത്തുന്നതിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർമാർക്കും കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർമാർക്കും കമ്യൂണിറ്റി കൗൺസിലർമാർക്കും ഹോസ്പിറ്റൽ /പ്രോജക്ട് കൗൺസിലർമാർക്കും ഓറിയൻ്റേഷൻ പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മൈൻഡ് ലൈൻ മാനസികാരോഗ്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 'അരികെ' പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കിസ് ടീച്ചർ അധ്യക്ഷയായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ, മെമ്പർമാരായ ലത കെ പൊറ്റയിൽ, സീന, സെക്രട്ടറി വിമൽ രാജ്, സജ്ജം വിദ്യഭ്യാസ പദ്ധതി കോഓഡിനേറ്റർ മുജീബ് റഹ്മാൻ, മൈൻഡ് ലൈൻ മാനസികാരോഗ്യ സൊസൈറ്റി ഡയറക്ടർ ഇൻ ചാർജ് ഡോ. ടി. അബ്ദുന്നാസർ എന്നിവർ സംസാരിച്ചു.
advertisement
ഇംഹാൻസ് കോഴിക്കോട് മന:ശാസ്ത്ര വിഭാഗം മേധാവി ഡോ. സുജ മാത്യു, സീനിയർ കൺസൽട്ടൻ്റ് ഡോ. ഷീബാ നൈനാൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മൈൻഡ് ലൈൻ മാനസികാരോഗ്യ സൊസൈറ്റി ചീഫ് കോഡിനേറ്റർ പി എ അഞ്ജന പദ്ധതി അവതരിപ്പിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പ്രവർത്തിച്ചുവരുന്ന കൗൺസിലർമാർ, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 13, 2026 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പരീക്ഷാച്ചൂടിൽ കുട്ടികൾക്ക് തണലായി 'അരികെ'; കൗൺസിലർമാർക്ക് പ്രത്യേക പരിശീലനം നൽകി കോഴിക്കോട് ജില്ലാ പഞ്ചായത്ത്










