ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പിന് സമാപനം; 160 സ്കൂളുകൾക്ക് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്തു
Last Updated:
ക്യാമ്പിലൂടെ പ്രോഗ്രാമിങ്, റോവർ സാങ്കേതിക വിദ്യ, മൊബൈൽ ആപ്പ് നിർമാണം എന്നിവയിൽ വിദ്യാർത്ഥികൾക്ക് വിദഗ്ധ പരിശീലനം നൽകി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിച്ച ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ സമാപനം. സബ് ജില്ലാ ക്യാമ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 102 കുട്ടികളാണ് രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തത്.
ക്യാമ്പിൻ്റെ ഭാഗമായി ജില്ലയിലെ 160 സ്‌കൂളുകള്‍ക്കുള്ള അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണം കൈറ്റ് സി.ഇ.ഒ. കെ അന്‍വര്‍ സാദത്ത് ഓണ്‍ലൈനായി നിര്‍വഹിച്ചു. ഗ്രഹങ്ങള്‍, ഖനികള്‍, കുഴല്‍ക്കിണറുകള്‍, മാന്‍ഹോളുകള്‍ തുടങ്ങി മനുഷ്യര്‍ക്ക് നേരിട്ട് എത്താന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത റോവര്‍ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയാണ് കുട്ടികള്‍ ക്യാമ്പിലൂടെ പരിചയപ്പെടുന്നത്. പ്രോഗ്രാമിങ്, ത്രിമാന അനിമേഷന്‍, മൊബൈല്‍ ആപ് നിര്‍മാണം എന്നിവയില്‍ വിദഗ്ധ പരിശീലനവും നല്‍കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 13, 2026 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പിന് സമാപനം; 160 സ്കൂളുകൾക്ക് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്തു









