advertisement

അയ്യപ്പ സംഗമം; ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് പി എസ് പ്രശാന്ത്; 'ചെലവഴിച്ചത് 3 കോടി മാത്രം'

Last Updated:

'ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്'

പി എസ് പ്രശാന്ത്
പി എസ് പ്രശാന്ത്
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുകയാണെന്ന് തിരുവിതാംകൂർ‌ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്ത്. ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ തുകയില്‍ പ്രശാന്ത് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സംഗമത്തിന്റെ സംഘാടനത്തിനായി മൂന്ന് കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നും ഈ മൂന്ന് കോടി രൂപയും പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതാണെന്നും പ്രശാന്ത് പറയുന്നു. ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്.
ഇതും വായിക്കുക: പാടാത്ത ഭജനയും പാടും! ആഗോള അയ്യപ്പസംഗമത്തിൽ നടത്താത്ത നന്ദഗോവിന്ദം ഭജനയ്ക്ക് 8 ലക്ഷം കൊടുത്തതായി ബില്ല്
''അയ്യപ്പ സംഗമത്തിൻ്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നു. അയ്യപ്പ സംഗമത്തിനായി സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂർണമായും സ്പോൻസർഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി വന്നിട്ടുണ്ട്.
"മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ "എന്ന ഹെഡിൽ നിന്ന് 3 കോടി രൂപ സംഘാടനത്തിനായി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17- 10-25 ൽ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോർഡിൽ നിന്നും ചിലവഴിച്ചിട്ടില്ല. ആകെച്ചിലവായ തുകയെ സംബന്ധിച്ച്‌ ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്''- പി എസ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
Summary: Former Travancore Devaswom Board (TDB) President P.S. Prasanth has raised serious doubts over the figures mentioned in the Devaswom Commissioner's report regarding the Global Ayyappa Sangamam. Responding to the allegations of financial irregularities, Prashanth stated that only ₹3 crore was spent on the event, and this entire amount was raised through sponsorships, not from the Board’s funds.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യപ്പ സംഗമം; ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് പി എസ് പ്രശാന്ത്; 'ചെലവഴിച്ചത് 3 കോടി മാത്രം'
Next Article
advertisement
അയ്യപ്പ സംഗമം; ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് പി എസ് പ്രശാന്ത്; 'ചെലവഴിച്ചത് 3 കോടി മാത്രം'
ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് പി എസ് പ്രശാന്ത്; 'ചെലവഴിച്ചത് 3 കോടി മാത്രം'
  • ആഗോള അയ്യപ്പസംഗമത്തിന് മൂന്ന് കോടി മാത്രം ചെലവഴിച്ചതെന്നും അത് സ്പോൺസർഷിപ്പിൽ നിന്നാണെന്നും പി എസ് പ്രശാന്ത്.

  • ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ടിലെ 4.5 കോടി രൂപ സംബന്ധിച്ച് സംശയം ഉന്നയിച്ച് വിശദീകരണം തേടി.

  • ഈ റിപ്പോർട്ട് ഏത് അടിസ്ഥാനത്തിലാണ് നൽകിയതെന്ന് അന്വേഷിക്കണമെന്ന് പ്രശാന്ത് അഭിപ്രായപ്പെട്ടു.

View All
advertisement