പൈതൃക ടൂറിസം പദ്ധതിയിൽ ഇടം നേടാനൊരുങ്ങി ലോകനാർകാവ് മ്യൂസിയം
Last Updated:
തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 6.69 കോടി രൂപയുടെ പദ്ധതികൾക്കാണ് ലോകനാർ കാവിൽ ഭരണാനുമതി നൽകിയിട്ടുള്ളത്.
മലബാറിലെ തീർഥാടന ടൂറിസത്തിന് കരുത്തായി വടകര സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമായ ലോകനാർ കാവിൽ കളരി മ്യൂസിയം ഒരുങ്ങുകയാണ്. ആയോധന കലയായ കളരിയുമായി ബന്ധപ്പെട്ടതും മറ്റ് ചരിത്രങ്ങളും നേരിട്ട് കാണാൻ പറ്റുന്ന രീതിയിലായിരിക്കും മ്യൂസിയം കാവിൽ നിർമിക്കുക. തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 6.69 കോടി രൂപയുടെ പദ്ധതികൾക്കാണ് ലോകനാർ കാവിൽ ഭരണാനുമതി നൽകിയിട്ടുള്ളത്. പദ്ധതിയുടെ നിർമാണത്തിനായി കെ ഐ ഐ ഡി സി യെയാണ് നിയമിച്ചിട്ടുള്ളത്.
തീർഥാടകർക്കുള്ള അതിഥി മന്ദിരം, കോമ്പൗണ്ട് വാൾ, പടികൾ, ചിറകളുടെ സംരക്ഷണം, കളപ്പുര, ഊട്ടുപുര, നടപ്പാത, ഔട്ട്ഡോർ ലൈറ്റിങ്, വിളക്കുകളുടെ വൈദ്യുതീകരണം തുടങ്ങിയ പുരോഗമന പ്രവർത്തികൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. മ്യൂസിയം കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളിൽ കെട്ടിട നവീകരണം, പ്ലംബിങ്, വൈദ്യുതീകരണം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനായി കെ ഐ ഐ ഡി സി മുഖേന ടെൻഡർ നടപടികൾ ക്ഷേത്ര ട്രസ്റ്റ് സ്വീകരിച്ചു കഴിഞ്ഞു. കിഫ്ബിയിൽ നിന്നും അനുമ്മതി ലഭിക്കുന്ന മുറയ്ക്ക് കെ ഐ ഐ ഡി സി പ്രവൃത്തികൾ ആരംഭിക്കാനാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
April 24, 2025 1:27 PM IST