രുചിപ്പൂരമായി ബേപ്പൂർ ഫുഡ് ഫെസ്റ്റ്; സന്ദർശകരുടെ മനം കവർന്ന് 'ആത്മാവേ പോ'
Last Updated:
പുക ഉയരുന്ന പാത്രത്തിൽ വിളമ്പുന്ന പ്രത്യേക കൂട്ടുള്ള മധുര പാനീയമായ സ്മോക്കി കോക്ക്ടൈൽ ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് ഭക്ഷ്യ മേളയിൽ എത്തിയത്.
കോഴിക്കോട് നടന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 5ന് അങ്ങനെ സമാപനം കുറിച്ചു. വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന ഭക്ഷ്യ മേള പതിവുപോലെ സന്ദർശകർക്ക് പുതിയ അനുഭവമായി.
അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയ ഫുഡ് ഫെസ്റ്റിൽ മലബാറിലെ എല്ലാ തരം ഭക്ഷണ വിഭവങ്ങളും ലഭ്യമാണ്. ഇത്തവണയും താരം 'ആത്മാവേ പോ' തന്നെ... പുക ഉയരുന്ന പാത്രത്തിൽ വിളമ്പുന്ന പ്രത്യേക കൂട്ടുള്ള മധുര പാനീയമായ സ്മോക്കി കോക്ക്ടൈൽ ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് ഭക്ഷ്യ മേളയിൽ എത്തിയത്. ഫുഡ് ഫെസ്റ്റ് മികച്ച അനുഭവമായി മാറി എന്നാണ് തദ്ദേശീയർ പറയുന്നത്. കപ്പ ബിരിയാണി, പാൽ വാഴക്ക, ചിക്കൻ വിഭവങ്ങളും, കിഴി ബിരിയാണിയും ഒപ്പം ബീഫ്, മട്ടൻ ബിരിയാണി എന്നിവ ഭക്ഷ്യ മേളയിൽ വേറിട്ടതായി. കോഴിക്കോട് തനത് പലഹാരങ്ങളായ ഉന്നക്കായ നിറച്ചതും, കടുക്ക നിറച്ചതും, ഇലയടയും, ചെമ്മീൻ ബോളും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭക്ഷ്യ മേളയിൽ ഉണ്ടായിരുന്നു. അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൻ്റെ മനം നിറഞ്ഞ കാഴ്ചകൾ കണ്ട് മടങ്ങുന്നവർക്ക് നാവിന് കൊതിയൂറുന്ന രുചി വൈവിധ്യമാണ് ബേപ്പൂർ ഫെസ്റ്റിൽ നിറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 31, 2025 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
രുചിപ്പൂരമായി ബേപ്പൂർ ഫുഡ് ഫെസ്റ്റ്; സന്ദർശകരുടെ മനം കവർന്ന് 'ആത്മാവേ പോ'





