ബേപ്പൂരിൻ്റെ മണ്ണിൽ ജനകീയ കലാവിരുന്ന്; വാട്ടർ ഫെസ്റ്റിന് വർണ്ണാഭമായ സമാപനം
Last Updated:
മത്സ്യതൊഴിലാളികൾ മുതൽ അങ്കണവാടി കുട്ടികൾ വരെ ഉൾപ്പെടുന്ന വ്യത്യസ്ത മേഖലയില്‍ നിന്നുള്ള കലാസംഘങ്ങള്‍ ഒരുക്കിയ കലാവിരുന്നാണ് ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ വേദികളില്‍ അരങ്ങേറിയത്.
ബേപ്പൂരിൻ്റെ മണ്ണില്‍ നൃത്ത സംഗീത വിരുന്നൊരുക്കി അഞ്ചാമത് ബേപ്പൂര്‍ ഇൻ്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവല്‍ സമാപന ദിവസം. ഞായറാഴ്ച വൈകിട്ടോടെ പ്രാദേശിക കലാകാര്‍, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, ഭിന്നശേഷി വിദ്യാര്‍ഥികള്‍ തുടങ്ങി വ്യത്യസ്ത മേഖലയില്‍ നിന്നുള്ള കലാസംഘങ്ങള്‍ ഒരുക്കിയ കലാവിരുന്നാണ് ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ വേദികളില്‍ അരങ്ങേറിയത്.
പ്രധാന വേദിയായ ബേപ്പൂര്‍ മറീനയില്‍ റെസിഡന്‍ഷ്യല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ വിവിധ റെസിഡന്‍സ് അസോസിയേഷനുകളില്‍ നിന്നായി നൂറുകണക്കിന് കലാകാര്‍ പങ്കെടുത്തു. നാടന്‍പ്പാട്ട്, കോല്‍ക്കളി, തിരുവാതിരക്കളി, നൊസ്റ്റാള്‍ജിക്ക് ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ്, കോമഡി സ്‌കിറ്റ് തുടങ്ങിയ പരിപാടികളാണ് അണിനിരന്നത്.

ഒഷ്യാനസ് ചാലിയം വേദിയില്‍ മത്സ്യതൊഴിലാളികളുടെ കലാപ്രകടനങ്ങളും ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നിറഞ്ഞ സദസ്സില്‍ അരങ്ങേറി. നല്ലൂര്‍ ഇ കെ നായനാര്‍ സ്റ്റേഡിയത്തില്‍ ആശ പ്രവര്‍ത്തകരുടെ കലാസന്ധ്യയും മുല്ലവീട്ടില്‍ അബ്ദു റഹ്മാന്‍ പാര്‍ക്കില്‍ അങ്കണവാടി കുട്ടികളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ കലാപരിപാടികളും അരങ്ങേറി.
advertisement
രാമനാട്ടുകര ഗവണ്‍മെൻ്റ് എല്‍പി സ്‌കൂളില്‍ എക്കോസ് ഓഫ് നൈറ്റ്, നല്ലളം വി പാര്‍ക്കില്‍ നൈറ്റ് ഓഫ് ഹാര്‍മണീസ് എന്നീ പരിപാടികളും ചെറുവണ്ണൂര്‍ വീ പാര്‍ക്കില്‍ മാജിക്ക് ഷോയും അരങ്ങേറി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 31, 2025 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബേപ്പൂരിൻ്റെ മണ്ണിൽ ജനകീയ കലാവിരുന്ന്; വാട്ടർ ഫെസ്റ്റിന് വർണ്ണാഭമായ സമാപനം









