ബേപ്പൂർ ആകാശത്ത് വിസ്മയപ്പട്ടങ്ങൾ; അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
Last Updated:
വാട്ടർ ഫെസ്റ്റിൽ എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതൽ ആറ് വരെ കൈറ്റ് ഷോ സംഘടിപ്പിക്കും.
ബേപ്പൂർ മറീന ബീച്ചിന് മുകളിൽ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായ കൈറ്റ് ഫെസ്റ്റിവലിൽ വർണപ്പട്ടങ്ങൾ ഉയർന്നു പാറുകയാണ്. പല നിറങ്ങളിലും രൂപങ്ങളിലും വാനിൽ പറന്ന പട്ടങ്ങൾ ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൻ്റെ ആദ്യ ദിവസം കാണികളുടെ മനം കവർന്നു എന്ന് നിസ്സംശയം പറയാം.
ഫെസ്റ്റിൻ്റെ പ്രധാന ആകർഷകങ്ങളിലൊന്നായ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിൻ്റെ ഉദ്ഘാടനം അഹ്മദ് ദേവർകോവിൽ എം എൽ എയാണ് നിർവഹിച്ചത്. ഇന്തോനേഷ്യ, വിയറ്റ്നാം, ഒമാൻ, തുർക്കി, മൗറിഷ്യസ് എന്നീ രാജ്യങ്ങളിൽ നിന്നും ഒപ്പം പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടം പറത്തൽ മത്സരത്തിൽ മാറ്റുരക്കാൻ ഇത്തവണ എത്തിയത്.
ഫെസ്റ്റിൽ എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതൽ ആറ് വരെ കൈറ്റ് ഷോ സംഘടിപ്പിക്കും. കൈറ്റ് ഫെസ്റ്റ് വിജയികളെ വാട്ടർ ഫെസ്റ്റിൻ്റെ അവസാന ദിവസം പ്രഖ്യാപിക്കുകയും സമ്മാന തുക നൽകി ആദരിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 29, 2025 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബേപ്പൂർ ആകാശത്ത് വിസ്മയപ്പട്ടങ്ങൾ; അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം









