സംസ്ഥാന ഓണാഘോഷത്തിൻ്റെ ഭാഗമായി മാനാഞ്ചിറ ഉൾപ്പെടെ നഗരകേന്ദ്രങ്ങൾ ദീപാലംകൃതമായി

Last Updated:

സെപ്റ്റംബർ ഏഴുവരെ ദീപഭംഗി ആസ്വദിക്കാൻ എല്ലാവർക്കും അവസരമുണ്ടാകും.

കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ
കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ
നഗര മധ്യത്തിൽ വർണവെളിച്ചത്തിൽ മിന്നിത്തിളങ്ങുകയാണ് കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ. സംസ്ഥാന സര്‍ക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025-ൻ്റെ ഭാഗമായാണ് മാനാഞ്ചിറ സ്ക്വയർ ദീപാലംകൃതമായത്. അതോടെ വർണ്ണ വെളിച്ചത്തിലെ കാഴ്ച്ച കാണാൻ മാത്രം നഗരത്തിലെത്തുന്ന മനുഷ്യർ ഏറെയാണ്.
ഓണാഘോഷ പരിപാടികൾകിടയിൽ കോഴിക്കോട്ടുകാർക്ക് മാനാഞ്ചിറ സ്ക്വയറിലെ ദീപാലംകൃതകാഴ്ച്ച കൗതുകമായി. മാനാഞ്ചിറ കേന്ദ്രീകരിച്ചു കൊണ്ട് ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും കോർപറേഷൻ്റെയും ആഭിമുഖ്യത്തിലാണ് നഗരത്തിൽ ദീപാലങ്കാരമൊരുക്കിയത്. ഇതിന് പുറമെ എസ് എം സ്ട്രീറ്റ്, കോഴിക്കോട് ബീച്ച്, സ്റ്റേറ്റ് ബാങ്ക്, എൽ ഐ സി, മലബാർ പാലസ് കെട്ടിടങ്ങൾ, ഓൾഡ് കോർപ്പറേഷൻ കെട്ടിടം, ടൗൺഹാൾ, ബേപ്പൂര്‍, മാങ്കാവ്, മാവൂര്‍ റോഡ്, കടപ്പുറം, നഗരത്തിലെ മേൽപ്പാലങ്ങൾ എന്നിവയാണ് ദീപം കൊണ്ട് അലങ്കരിച്ചത്. സെപ്റ്റംബർ ഏഴുവരെ ദീപഭംഗി ആസ്വദിക്കാൻ എല്ലാവർക്കും അവസരമുണ്ടാകും. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സംസ്ഥാന ഓണാഘോഷത്തിൻ്റെ ഭാഗമായി മാനാഞ്ചിറ ഉൾപ്പെടെ നഗരകേന്ദ്രങ്ങൾ ദീപാലംകൃതമായി
Next Article
advertisement
ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി
ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി
  • രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മലിനമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി.

  • പടക്ക നിരോധനം ഡല്‍ഹിയ്ക്ക് മാത്രമല്ല, രാജ്യത്തുടനീളം ബാധകമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

  • പടക്കനിര്‍മാണം നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്ന് പടക്ക വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

View All
advertisement