'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്; മൂന്നാംക്ലാസുകാരൻ്റെ ഉത്തരക്കടലാസ് പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി
Last Updated:
മൂന്നാം ക്ലാസുകാരൻ്റെ ഉത്തരക്കടലാസിലെ ഉത്തരത്തിന് വി ശിവന്‍കുട്ടിയുടെ അനുമോദനം.തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയ മാടാവില്‍ ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥി അഹാന്‍ അനൂപിൻ്റെ സന്ദേശം വൈറലാകുന്നു. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ വിദ്യാര്‍ഥിക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹം.
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്...' ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ മൂന്നാം ക്ലാസ്സുകാരനെ തേടി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ അഭിനന്ദനം. മലയാളം പരീക്ഷയിലെ ചോദ്യത്തിന് വിദ്യാര്‍ഥി നല്‍കിയ ഒരേസമയം കൗതുകമുണര്‍ത്തുന്നതും മികച്ച സന്ദേശം ഉണര്‍ത്തുന്നതുമായ ഉത്തരമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയ മാടാവില്‍ ഗവണ്‍മെൻ്റ് യു പി സ്‌കൂളിലെ വിദ്യാര്‍ഥി അഹാന്‍ അനൂപിൻ്റെ ഉത്തരമാണ് ശ്രദ്ധേയമാകുന്നത്.
ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. 'ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍' മത്സരത്തിൻ്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. 'സ്പൂണും നാരങ്ങയും' മത്സരത്തിൻ്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായി 'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' എന്നുകൂടെ അഹാന്‍ എഴുതി.

advertisement
നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നതെന്ന അഭിമാനത്തോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉത്തരക്കടലാസിൻ്റെ ചിത്രം കൂടി പങ്കുവെച്ചാണ് മന്ത്രിയുടെ അഭിനന്ദന പോസ്റ്റ്. പന്തക്കലിലെ മേഘമല്‍ഹാറില്‍ അനൂപ് കുമാറിൻ്റെയും മാധ്യമ പ്രവര്‍ത്തക നിമ്യ നാരായണൻ്റെയും ഏക മകനാണ് അഹാന്. മന്ത്രിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അഹാനെ പ്രശംസിച്ച് നിരവധി പേരാണ് പോസ്റ്റ് രേഖപ്പെടുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 13, 2025 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്; മൂന്നാംക്ലാസുകാരൻ്റെ ഉത്തരക്കടലാസ് പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി