ഡോ. ചാൾസ് ഏഴിമലയുടെ ജലസുരക്ഷാ ക്യാമ്പയിന് സെപ്റ്റംബർ 14ന് 2 കിലോമീറ്റർ കായൽ നീന്തലോടെ സമാപനം
Last Updated:
ജലസുരക്ഷ ക്യാമ്പയിൻ്റെ ഏഴാം ഘട്ടവും പൂർത്തിയാക്കി ചാൾസ്ൻ സ്വിമ്മിംഗ് അക്കാദമി. ലോക മുങ്ങി മരണ നിവാരണ ദിനാചരണത്തിൻ്റെ ഭാഗമായാണ് ക്യാമ്പ് ആരംഭിച്ചത്. ജൂലൈയിൽ ആരംഭിച്ച ക്യാമ്പിന് സെപ്റ്റംബർ 14 ന് സമാപനമാകും.
ഡോക്ടർ ചാൾസ് ഏഴിമല നയിക്കുന്ന ജലസുരക്ഷ ക്യാമ്പയിൻ്റെ ഏഴാം ഘട്ടവും പൂർത്തിയായി. ജൂലൈ 25 ലോക മുങ്ങി മരണ നിവാരണ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തി വന്ന ക്യാമ്പയിനാണ് സമാപനമാകുന്നത്.
ജൂലൈ 29 ന് കവ്വായി കായലിൻ്റെ ഭാഗമായ രാമന്തള്ളി പുഴയിലാണ് ക്യാമ്പയിൻ നടത്തിയത്. കണ്ണൂർ ജില്ല മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിന് പിന്നാലെ അപകട ഘട്ടങ്ങളെ തരണം ചെയാനുള്ള പരിശീലനം നടത്തുകയായിരുന്നു. ഡോക്ടർ ചാൾസ് ഏഴിമലയ്ക്കൊപ്പം മികച്ച പരിശീലകരും ക്യാമ്പയിനിൽ നേതൃത്വം നൽകി.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 6 വയസുകാരനും കായൽ നീന്തലിൽ പങ്കുചേർന്നത്തോടെ ക്യാമ്പ് വേറിട്ടതായി. ജൂലൈയിൽ ആരംഭിച്ച ക്യാമ്പിന് സെപ്റ്റംബർ 14 ന് സമാപനമാകും. ഏറൻ പുഴയുടെ തീരത്ത് 2 കിലോമീറ്റർ കായൽ നീന്തൽ, കയാകിങ്, നാടൻ വള്ളം തുഴയൽ, നീന്തൽ പരിശീലനം എന്നിവ നടത്തുന്നത്തോടെയാണ് ക്യാമ്പയിന് സമാപനമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 13, 2025 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഡോ. ചാൾസ് ഏഴിമലയുടെ ജലസുരക്ഷാ ക്യാമ്പയിന് സെപ്റ്റംബർ 14ന് 2 കിലോമീറ്റർ കായൽ നീന്തലോടെ സമാപനം