തെരുവുനായ ശല്യം മുതൽ സാമ്രാജ്യത്വ ചൂഷണം വരെ: SNGOU കലോത്സവം മോണോ ആക്ട് മത്സരം
Last Updated:
രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകളും മോണോ ആക്ട് അരങ്ങില്‍ വിമര്‍ശിക്കപ്പെട്ടു.
യുദ്ധക്കെടുതികളും വര്‍ണവെറിയും ലോകതലത്തില്‍ വലിയ ദുരന്തമായി മാറുന്ന അന്തരീക്ഷത്തെ അവതരിപ്പിച്ച ഓപ്പൺ ഫെസ്റ്റിലെ മോണോ ആക്ട് മത്സരം ശ്രദ്ധേയമായി. കോഴിക്കോട് മീഞ്ചന്ത ഗവ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കലോത്സവം മോണോക്ട് കാണികളിൽ മികച്ച അനുഭവമായി മാറി. പലസ്തീന്‍-ഇസ്രായേല്‍ യുദ്ധത്തിൻ്റെ അന്തരീക്ഷത്തില്‍ നിരപരാധികളായ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നതിൻ്റെ ഭീകരദൃശ്യം തുറന്നുകാണിക്കാന്‍ പല മത്സരാര്‍ത്ഥികളും തയാറായിരിന്നു.
രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകളും മോണോ ആക്ട് അരങ്ങില്‍ വിമര്‍ശിക്കപ്പെട്ടു. രക്തപ്പുഴ ഒഴുക്കാന്‍ കുടുംബ ബന്ധങ്ങളെപ്പോലും മറന്ന് രംഗത്തിറങ്ങുന്നവരുടെ പൈശാചിക മുഖം തിരിച്ചറിയണം എന്നായിരുന്നു മോണോക്ടിൽ ആഹ്വാനം. സസ്യഭുക്കായ ഒട്ടകത്തിന് അഭയം നല്‍കിയ നല്ലവനായ മനുഷ്യന്‍ സാമ്ര്വാജ്യത്വത്തിൻ്റെ വലയില്‍ കുടുങ്ങി മരിച്ചുവീഴുന്നതും അവതരിപ്പിക്കപ്പെട്ടു.
തെരുവുനായയുടെ ശല്യം മൂലം ദുരിതമനുഭവിക്കുന്ന മനുഷ്യരും മോണോ ആക്ട് വേദിയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ച്ചയായ പരിശീലനം ഇല്ലെങ്കിലും പലരും മികച്ച പ്രകടനമാണ് മോണോക്ടിൽ കാഴ്ചവെച്ചത്. അതിവൈകാരികതയുടെ നിമിഷങ്ങളില്‍ നിന്ന് മോചനം നേടാന്‍ മോണോക്ട് വേദിയിൽ പലര്‍ക്കും സാധിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 03, 2025 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
തെരുവുനായ ശല്യം മുതൽ സാമ്രാജ്യത്വ ചൂഷണം വരെ: SNGOU കലോത്സവം മോണോ ആക്ട് മത്സരം


