'ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല; തിരുവനന്തപുരത്ത് BJP-UDF നീക്കുപോക്ക്': മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
'ശബരിമല ഏറ്റവും കൂടുതൽ ബാധിക്കേണ്ടത് പത്തനംതിട്ടയിൽ ആണല്ലോ? പന്തളം നഗരസഭ ഉൾപ്പെടെ ബിജെപിക്ക് നഷ്ടപ്പെട്ടു'
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം അല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ തിരുത്തലുകൾ നടത്തി മുന്നോട്ട് പോകും. ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും ശബരിമല സ്വർണക്കൊള്ള പ്രചാരണത്തിന് വൻ തോതിൽ കോൺഗ്രസും ബിജെപിയും ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇതും വായിക്കുക: 'സോണിയ ഗാന്ധിയുടെ അപ്പോയിൻമെൻ്റ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് എങ്ങനെ കിട്ടി?' ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി
ശബരിമല വലിയ ഘടകം ആണെങ്കിൽ ബിജെപിക്ക് വലിയ നേട്ടം ഉണ്ടാകണമായിരുന്നല്ലോ? ശബരിമല ഏറ്റവും കൂടുതൽ ബാധിക്കേണ്ടത് പത്തനംതിട്ടയിൽ ആണല്ലോ? പന്തളം നഗരസഭ ബിജെപിക്ക് നഷ്ടപ്പെട്ടുവെന്നും ഇവിടെ എൽഡിഎഫാണ് ഭരണത്തിൽ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയിൽ നിന്നും എൽഡിഎഫ് ഭരണം പിടിച്ചെടുത്ത ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പേരുകളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ എടുത്തുപറഞ്ഞു.
advertisement
ഇതും വായിക്കുക: വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിക്കും: മുഖ്യമന്ത്രി
സ്വർണ്ണക്കൊള്ള കേസിൽ സർക്കാർ എന്തു ചെയ്തു എന്നാണ് നോക്കേണ്ടത്. തട്ടിപ്പുകൾ നടന്നാൽ ശക്തമായ നടപടി സ്വീകരിക്കുകയാണ് സർക്കാർ നയം. ഇവിടെയും അത് തന്നെയാണ് നടന്നത്. പ്രത്യേക അന്വേഷണ സംഘം ഫലപ്രദമായ നടപടി സ്വീകരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ഫലം പ്രത്യേകതയാർന്ന നിലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ തോൽവിയ്ക്ക് കാരണം താത്കാലിക നേട്ടത്തിന് വേണ്ടി ബിജെപി-യുഡിഎഫ് നീക്കുപോക്ക് ഉണ്ടായത് കൊണ്ടാണ്. പരസ്പര സഹകരണ മുന്നണിയായി ബിജെപിയും യുഡിഎഫും മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വോട്ട് നേടിയത് എൽഡിഎഫാണ്. ബിജെപി ജയിച്ച 26 വാർഡുകളിൽ യുഡിഎഫിന് ആയിരത്തിൽ താഴെ പോയി. ഇത് അസാധാരണം ആണ്. ഇതിൽ നീക്ക് പോക്കുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 24, 2025 7:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല; തിരുവനന്തപുരത്ത് BJP-UDF നീക്കുപോക്ക്': മുഖ്യമന്ത്രി










