കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ ആകർഷണമായി ഹാപ്പിനസ് പാർക്ക്
Last Updated:
പാർക്ക് വയോജനങ്ങൾക്കും കുട്ടികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ അനുവദിച്ച ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണം.
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്ന രോഗികൾക്കും കൂടെയെത്തുന്നവർക്കും മാനസികോല്ലാസത്തിനും വിശ്രമത്തിനുമായി ഒരുക്കിയ 'ആലിലക്കാറ്റ്' ഹാപ്പിനസ് പാർക്കിൻ്റെ ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിർവഹിച്ചു.
പ്രശാന്ത് പടനിലം നിർമ്മിച്ച ശിൽപം, നൂറ്റാണ്ടോളം പഴക്കമുള്ള ആലിനോടനുബന്ധിച്ച് തയ്യാറാക്കിയ ഇരിപ്പിടം, ഊഞ്ഞാൽ, ടൈൽസ് പാകി മനോഹരമാക്കിയ തറ, സംരക്ഷണ ഭിത്തി തുടങ്ങിയവയടങ്ങിയ പാർക്ക് വയോജനങ്ങൾക്കും കുട്ടികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ അനുവദിച്ച ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണം.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുമ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അനിൽ കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ഭാരവാഹികളായ ചന്ദ്രൻ തിരുവലത്ത്, യു.എസ്.ഐ. പ്രീതി, ശബ്ന റഷീദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ.സി. നൗഷാദ്, ഷൈജ വളപ്പിൽ, നജീബ് പാലക്കൽ, അസി. എഞ്ചിനീയർ റൂബി നസീർ, പി.ആർ.ഒ. ജസ്റ്റിൻ, ആശ വർക്കർ വിനീത എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. വി അർച്ചന റിപ്പോർട്ട് അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 27, 2025 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ ആകർഷണമായി ഹാപ്പിനസ് പാർക്ക്