ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട കേസിൽ ശ്രീതു അറസ്റ്റിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
കുട്ടിയുടെ പിതാവിൻ്റെ ഡിഎൻഎയുമായി സാമ്യമില്ലെന്ന് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവിൻ്റെ ഡിഎൻഎയുമായി സാമ്യമില്ലെന്ന് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
കുഞ്ഞിൻ്റെയും പിതാവിൻ്റെയും ഡിഎൻഎ തമ്മിൽ സാമ്യമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. മാത്രമല്ല, കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറിൻ്റെ ഡിഎൻഎയുമായും കുഞ്ഞിന് സാമ്യമില്ലെന്നും വ്യക്തമായി.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതിയായ ഇയാളും ശ്രീതുവിനെതിരേ മൊഴിനല്‍കിയതായാണ് വിവരം.
നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു. ദേവസ്വംബോര്‍ഡില്‍ ഡ്രൈവര്‍ ജോലി ശരിയാക്കിനല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലക്കാട് കഴിഞ്ഞിരുന്ന ശ്രീതുവിനെ ബാലരാമപുരം പോലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും.
advertisement
ആദ്യഘട്ടം മുതൽതന്നെ കുഞ്ഞിൻ്റെ അമ്മയും അമ്മാവനും തമ്മിലുള്ള ബന്ധത്തിൽ പോലീസിന് സംശയമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞിൻ്റെ പിതൃത്വം സംബന്ധിച്ച സംശയം നീക്കാൻ ഡിഎൻഎ പരിശോധന നടത്തിയത്. കുഞ്ഞിൻ്റെ പിതൃത്വം സംബന്ധിച്ച സംശയങ്ങൾ ഉടലെടുത്തതിനെത്തുടർന്ന് കുട്ടിയെ ഒഴിവാക്കാനാണ് ക്രൂരമായ കൊലപാതകം നടത്തിയത് എന്ന നിഗമനത്തിലാണ് നിലവിൽ പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
കുഞ്ഞിനെ കൊലപ്പെടുത്തുന്നതിൽ അമ്മ ശ്രീതുവിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് ഇതിന് തെളിവായി ലഭിച്ചത്. ഈ ചാറ്റുകളിൽ നിന്ന് ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന വിവരവും പോലീസിന് വ്യക്തമായി. ഇരുവരുടെയും മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പോലീസിന് ലഭിച്ചത്.
Location :
Thiruvananthapuram,Kerala
First Published :
September 27, 2025 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട കേസിൽ ശ്രീതു അറസ്റ്റിൽ