ശാസ്ത്രീയ കൃഷിയിലൂടെ കർഷക വരുമാനം വർധിപ്പിക്കാനുള്ള കൂൺ ഗ്രാമം പദ്ധതി കോഴിക്കോട്
Last Updated:
കൂൺ കൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ് കൂൺ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി ഒരുക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ബേപ്പൂർ മണ്ഡലംതല ഉദ്ഘാടനം കടലുണ്ടി കമ്യൂണിറ്റി ഹാളിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആരോഗ്യകരമായ സംസ്ഥാനത്തെ വാർത്തെടുക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കടലുണ്ടി കൂൺ ഗ്രാമം പദ്ധതിക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.
കൂൺ കൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ് കൂൺ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ശാസ്ത്രീയ കൃഷിയിലൂടെ ഒരു ചുവട് മുന്നോട്ട് എന്ന ലക്ഷ്യത്തിലാണ് പദ്ധതി ആരംഭിച്ചത്. കൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമായി കൂൺ കർഷകർക്കായി 'ശാസ്ത്രീയ കൂൺ കൃഷി' എന്ന വിഷയത്തിൽ കാർഷിക സെമിനാറും പരിശീലനവും സംഘടിപ്പിച്ചു.
കടലുണ്ടി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി അനുഷ, രാമനാട്ടുകര, നഗരസഭ ചെയർപേഴ്‌സൺ വി എം പുഷ്‌പ, കോഴിക്കോട് ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എം എസ് ശബന, എസ് എച്ച് എം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി ടി ഷീബ, കടലുണ്ടി കൃഷി ഓഫീസർ കെ ടി ഫെബിദ, ഫറോക്ക് നഗരസഭ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ വി അഷ്റഫ്, കോഴിക്കോട് ബ്ലോക്ക് സ്ഥിരം സമിതി ചെയർപേഴ്സൺ സജിത പൂക്കാടൻ, കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ബിന്ദു പച്ചാട്ട് തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 01, 2025 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ശാസ്ത്രീയ കൃഷിയിലൂടെ കർഷക വരുമാനം വർധിപ്പിക്കാനുള്ള കൂൺ ഗ്രാമം പദ്ധതി കോഴിക്കോട്