ബേപ്പൂർ ഫെസ്റ്റിന് ഇനി 'സ്മാർട്ട്' പാർക്കിംഗ്; വാഹനവുമായി വരുന്നവർക്ക് ആപ്പ് വഴി പാർക്കിംഗ് ഇടം കണ്ടെത്താം
Last Updated:
ട്രാഫിക് തിരക്ക് കുറയ്ക്കുകയും ഫെസ്റ്റിന് എത്തുന്നവരുടെ പാർക്കിംഗ് ബുദ്ധിമുട്ട് കുറയ്ക്കുകയും ലക്ഷ്യംവച്ചാണ് പുതിയ പാർക്കിംഗ് രീതി അവതരിപ്പിക്കുന്നത്.
ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിലേക്ക് വാഹനവുമായി എത്തുന്നവർക്ക് സുഗമമായി പാർക്ക് ചെയ്യാൻ ഇത്തവണ സ്‌മാർട്ട് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ഡി.ടി.പി.സിയുമായി സഹകരിച്ച് കാലിക്കറ്റ് എൻഐടിയാണ് സ്മാർട്ട് പാർക്കിംഗിനായി മൊബൈൽ ആപ്പ് ഒരുക്കിയത്. ട്രാഫിക് തിരക്ക് കുറയ്ക്കുകയും ഫെസ്റ്റിന് എത്തുന്നവരുടെ പാർക്കിംഗ് ബുദ്ധിമുട്ട് കുറയ്ക്കുകയും ലക്ഷ്യംവച്ചാണ് പുതിയ പാർക്കിംഗ് രീതി അവതരിപ്പിക്കുന്നത്.
ബേപ്പൂരിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് തന്നെ സന്ദർശകർക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സ്മാർട്ട് പാർക്കിംഗ് സംവിധാനം https://beypark.live/എന്ന വെബ്‌സൈറ്റ് വഴി ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട QR കോഡും വിവിധ സ്ഥലങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. എൻഐടി സിവിൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഡോ. സി മുനവർ ഫൈറൂസ്, ഡോ. എം ഹരികൃഷ്ണ, ഡോ. നിഷാന്ത് മുകുന്ദ് പവാർ എന്നിവർ ചേർന്നാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്, സെൻ്റർ ഫോർ അർബൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ എന്നിവയുടെ സഹകരണത്തോടെ പൊതു പരിപാടികളിൽ സ്‌മാർട്ട് മൊബിലിറ്റി പരിഹാരങ്ങൾ പ്രയോഗിക്കുന്നതിൻ്റെ ഭാഗമായാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. റിയൽ-ടൈം പാർക്കിംഗ് സഹായവും ദിശാനിർദ്ദേശങ്ങളും നൽകുന്നതിലൂടെ ഫെസ്റ്റിവലിനിടയിൽ വാഹനങ്ങളുടെയും സഞ്ചാരികളുടെയും ഗതാഗതം കൂടുതൽ സുരക്ഷിതവും സുഗമവുമാകുവാൻ വേണ്ടിയാണ് സ്മാർട്ട് പാർക്കിംഗ് സംവിധാനം സജ്ജമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 29, 2025 12:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബേപ്പൂർ ഫെസ്റ്റിന് ഇനി 'സ്മാർട്ട്' പാർക്കിംഗ്; വാഹനവുമായി വരുന്നവർക്ക് ആപ്പ് വഴി പാർക്കിംഗ് ഇടം കണ്ടെത്താം







