സ്പെഷ്യൽ ഒളിമ്പിക്സിൽ മെഡലുകൾ വാരിക്കൂട്ടി തിരുവനന്തപുരം പാങ്ങപ്പാറ സ്കൂളിലെ വിദ്യാർത്ഥികൾ

Last Updated:

പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന ഈ മിടുക്കരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു.

News18
News18
റൊമാനിയയിലെ ക്ലജ് നപോക്കയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഓപ്പൺ എക്യുപൈഡ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച കേരളത്തിലെ വിദ്യാർത്ഥികൾ രാജ്യത്തിന് അഭിമാനമായി മാറുന്നു.
തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻ്റലി ചലഞ്ച്ഡ് സ്കൂളിലെ വിദ്യാർത്ഥികളാണ് അന്താരാഷ്ട്ര വേദിയിൽ മെഡലുകൾ വാരിക്കൂട്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന ഈ മിടുക്കരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു.
ചാമ്പ്യൻഷിപ്പിൽ ചരിത്രപരമായ നേട്ടങ്ങളാണ് മലയാളി താരങ്ങൾ സ്വന്തമാക്കിയത്. 120 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണു മോഹൻ, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ഖ്യാതിയും സ്വന്തമാക്കി. ഇതിനുപുറമെ ബെഞ്ച് പ്രസ്സിലും ഡെഡ് ലിഫ്റ്റിലും 'വേൾഡ് ലിഫ്റ്റർ' പദവിയും വിഷ്ണുവിനെ തേടിയെത്തി. 57 കിലോ വിഭാഗത്തിൽ അലീന മേരി ഡാനിയൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയപ്പോൾ, 59 കിലോ വിഭാഗത്തിൽ സഞ്ജു ഹരോൾഡും 120 കിലോ വിഭാഗത്തിൽ വിഷ്ണു വിജയകുമാറും വെങ്കല മെഡലുകൾ നേടി രാജ്യത്തിൻ്റെ കരുത്ത് തെളിയിച്ചു.
advertisement
കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കും ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്കും വലിയ ഊർജ്ജം നൽകുന്നതാണ് ഈ കായിക നേട്ടം. വിദ്യാർത്ഥികളെ ഈ വിജയത്തിലേക്ക് നയിച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനും ടീം കോച്ചുമായ നിഖിൽ വി.എസ്., ടീം മാനേജരും വോക്കേഷണൽ ഇൻസ്ട്രക്റ്ററുമായ സുമമോൾ എം.വി. എന്നിവരുടെ സേവനവും ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. വിജയികളായ കുട്ടികൾക്കൊപ്പം മധുരം പങ്കിട്ടാണ് ഈ സന്തോഷം ആഘോഷിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
സ്പെഷ്യൽ ഒളിമ്പിക്സിൽ മെഡലുകൾ വാരിക്കൂട്ടി തിരുവനന്തപുരം പാങ്ങപ്പാറ സ്കൂളിലെ വിദ്യാർത്ഥികൾ
Next Article
advertisement
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം
  • പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഒറീസ സ്വദേശി മനു മാലിക്കിന് ജീവപര്യന്തം ശിക്ഷ

  • പട്ടാമ്പി പോക്സോ കോടതി ജീവപര്യന്തം, ഒരു വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു

  • പിഴത്തുക ഇരയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു, കേസിൽ 24 സാക്ഷികളും 37 രേഖകളും ഹാജരാക്കി

View All
advertisement