പൾസ് പോളിയോ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ 2,215 ബൂത്തുകളിലൂടെ വാക്സിനേഷൻ
Last Updated:
ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാൻ 26 മൊബൈൽ ടീമുകളുണ്ടാകും.
പൾസ് പോളിയോ ദിനമായ ഒക്ടോബർ 12ന് നടക്കുന്ന പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ള 2,06,363 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചത്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ 2,215 ബൂത്തുകൾ ഇതിനായി പ്രവർത്തിക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി 53 കേന്ദ്രങ്ങളിൽ ട്രാൻസ്‌സിറ്റ് ബൂത്തുകൾ പ്രവർത്തിക്കും.
ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാൻ 26 മൊബൈൽ ടീമുകളുണ്ടാകും. പൾസ് പോളിയോ ദിനമായ ഒക്ടോബർ 12ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ആരോഗ്യ പ്രവർത്തകർ അടുത്ത രണ്ട് ദിവസങ്ങളിൽ വീടുകളിലെത്തി വാക്‌സിൻ നൽകും. ബൂത്തുകളിൽ വോളൻ്റിയർമാരായി തിരഞ്ഞെടുത്ത 4,430 പേർക്ക് പരിശീലനം നൽകുന്നുണ്ട്.
കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അഡി. ഡി എം ഒ ഡോ. വി പി രാജേഷ്, ആർ സി എച്ച് ഓഫീസർ ഡോ. വി ആർ ലതിക, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി, വിവിധ വകുപ്പ് പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 02, 2025 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പൾസ് പോളിയോ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ 2,215 ബൂത്തുകളിലൂടെ വാക്സിനേഷൻ