മൂന്ന് ചേരരാജാക്കൻമാരുടെ ചരിത്രം സൂക്ഷിക്കുന്ന പന്നിയങ്കര ദുർഗാഭഗവതി ക്ഷേത്രം
Last Updated:
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രമ്യൂസിയത്തിൽ സൂക്ഷിച്ച ഈ ലിഖിതങ്ങൾ പഴശ്ശി രാജാ മ്യൂസിയം ഓഫീസർ കെ കൃഷ്ണരാജിൻ്റെ നേതൃത്വത്തിലുള്ള പുരാവസ്തുവകുപ്പിലെ ഗവേഷണ സംഘമാണ് പരിശോധിച്ച് കണ്ടെത്തിയത്.
കോഴിക്കോട് പന്നിയങ്കര ദുർഗാ ഭഗവതി ക്ഷേത്രത്തിന് മൂന്ന് ചേരരാജാക്കൻമാരുടെ ചരിത്ര പെരുമയുണ്ട്. കേരള പുരാവസ്തു വകുപ്പ് നടത്തിയ പഠനത്തിലാണ് ക്ഷേത്രത്തിൻ്റെ ഈ പ്രത്യകത കണ്ടെത്തിയത്. പൊതുവർഷം 962 മുതൽ 1021 വരെ ഭരണം നടത്തിയ ചേരപ്പെരുമാളായ ഭാസ്കര രവിവർമ, പൊതുവർഷം 1021 മുതൽ 1036 വരെ ഭരിച്ച രവി കോത രാജസിംഹൻ, പൊതുവർഷം 910 ൽ ഭരിച്ച കാതരവി പെരുമാൾ എന്നിവരുടെ ചരിത്രലിഖിതങ്ങളാണ് ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ ഭാസ്കര രവിവർമ, രവി കോത രാജസിംഹൻ എന്നിവരുടെ ലിഖിതങ്ങൾ അന്തരിച്ച ചരിത്രകാരൻ ഡോ. എം ജി എസ് നാരായണൻ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. കോതരവിയുടെ ലിഖിതങ്ങളാണിപ്പോൾ സ്ഥിതീകരിച്ചത്. പന്നിയങ്കരയിലെ ഏറ്റവും പഴയ രേഖയാണിത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രമ്യൂസിയത്തിൽ സൂക്ഷിച്ച ഈ ലിഖിതങ്ങൾ പഴശ്ശി രാജാ മ്യൂസിയം ഓഫീസർ കെ കൃഷ്ണരാജിൻ്റെ നേതൃത്വത്തിലുള്ള പുരാവസ്തുവകുപ്പിലെ ഗവേഷണ സംഘമാണ് പരിശോധിച്ച് കണ്ടെത്തിയത്. ഭാസ്കര രവിവർമൻ്റെ രേഖയുള്ള കല്ലിൻ്റെ മറുപുറത്തുള്ള രേഖ തേഞ്ഞുപോയതിനാൽ രാജാവിൻ്റെ പേര് വ്യക്തമായിരുന്നില്ല.
മൂന്ന് വ്യത്യസ്ത ചേരപ്പെരുമാക്കന്മാരുടെ ലിഖിതങ്ങൾ തൃശൂർ ജില്ലയിലെ നെടുമ്പുറം തളി ശിവക്ഷേത്രം, തൃക്കാക്കര ക്ഷേത്രം എന്നീ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. പന്നിയങ്കര ദുർഗാ ഭഗവതി ക്ഷേത്രത്തിനും ഈ പെരുമ ഇനി മുതൽ അവകാശപ്പെടാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
August 09, 2025 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മൂന്ന് ചേരരാജാക്കൻമാരുടെ ചരിത്രം സൂക്ഷിക്കുന്ന പന്നിയങ്കര ദുർഗാഭഗവതി ക്ഷേത്രം