വിപുലമായ വികസന കാഴ്‌ചപ്പാട് മുന്നോട്ട് വെച്ച് കോഴിക്കോട് പെരുമണ്ണ ഗ്രാമ പഞ്ചായത്ത്

Last Updated:

സംസ്ഥാന സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിൻ്റെ ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കുവെക്കൽ, ചർച്ച എന്നിവ ജനകീയ കൂട്ടായ്മയുടെ ഭാഗമായി നടന്നു.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
പെരുമണ്ണ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
വിപുലമായ വികസന കാഴ്‌ചപ്പാട് മുന്നോട്ട് വെച്ച ജില്ലയിലെ പ്രധാന ഗ്രാമപഞ്ചായത്താണ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത്. അടിസ്ഥാന വികസനങ്ങളുടെ കാര്യത്തിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഒരുപാട് മുന്നിലാണ്.
സംസ്ഥാന സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിൻ്റെ ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കുവെക്കൽ, ചർച്ച എന്നിവ ജനകീയ കൂട്ടായ്മയുടെ ഭാഗമായി നടന്നു. പഞ്ചായത്തിൻ്റെ തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കൽ, പ്രദേശത്തെ കലാകാരന്മാർക്കായി സാംസ്കാരിക ഇടം സൃഷ്ടിക്കൽ, ക്ഷീര മേഖലയിലെ വികസനം, പഞ്ചായത്തിൻ്റെ കീഴിൽ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങൽ, കായിക താരങ്ങളെ വളർത്തി എടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കൽ, കാർഷിക മേഖലയിലെ വികസനം തുടങ്ങിയ വിഷയങ്ങൾ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ചർച്ചയിൽ ഉയർന്നു വന്നു.
advertisement
പുത്തൂർമഠം റിഥം ഓഡിറ്റോയത്തിൽ നടന്ന ചടങ്ങിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് സി ഉഷ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ അജിത, ശ്യാമള പറശ്ശേരി, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ടി നിസാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ ജിഷിത്ത്, അസിസ്റ്റൻ്റ് സെക്രട്ടറി എൻ സുരേഷ് കുമാർ, റിസോഴ്സ് പേഴ്‌സൺ ടി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വിപുലമായ വികസന കാഴ്‌ചപ്പാട് മുന്നോട്ട് വെച്ച് കോഴിക്കോട് പെരുമണ്ണ ഗ്രാമ പഞ്ചായത്ത്
Next Article
advertisement
ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു; രവീന്ദ്ര ജഡേജയുടെ ഭാര്യ മന്ത്രിയായേക്കും
ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു; രവീന്ദ്ര ജഡേജയുടെ ഭാര്യ മന്ത്രിയായേക്കും
  • ഗുജറാത്ത് മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു, പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി.

  • രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയുമ മന്ത്രിസഭയലെത്തുമെന്നാണ് സൂചന.

  • പുതിയ മന്ത്രിസഭയിൽ 22 അല്ലെങ്കിൽ 23 അംഗങ്ങൾ ഉണ്ടാകും, 4-5 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.

View All
advertisement