ഭവനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, കുടിവെള്ള പദ്ധതി — സമഗ്ര വികസന കുതിപ്പിൽ ബാലുശ്ശേരി പഞ്ചായത്ത്

Last Updated:

ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 2,140 പഠിതാക്കളുടെ പരിശീലനവും ഇവാലുവേഷനും പൂർത്തിയാക്കാൻ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന് സാധിച്ചു.

ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് 
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് 
അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിൻ്റെ ലക്ഷ്യത്തോടൊപ്പം നിന്നുകൊണ്ട് 136 കുടുംബങ്ങളെ മുക്തരാക്കാൻ ബാലുശ്ശേരി പഞ്ചായത്തിന് സാധിച്ചു. ഇതിൽ 13 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി.
ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 2,140 പഠിതാക്കളുടെ പരിശീലനവും ഇവാലുവേഷനും പൂർത്തിയാക്കാൻ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന് സാധിച്ചു. കൃത്യമായ മാലിന്യ ശേഖരണവും സംസ്‌കരണവും പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. 100 ശതമാനമാണ് വാതിൽ പടി ശേഖരണം. 34 ഹരിത കർമ്മ സേന അംഗങ്ങളാണ് മാലിന്യ ശേഖരണം നടത്തുന്നത്. 73 മാലിന്യ ശേഖരണ ബിന്നുകളും 56 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു കഴിഞ്ഞു. 7,820 കുടുംബങ്ങളാണ് ഇവിടെ ഹരിതമിത്രം ആപ്പ് ഉപയോഗിക്കുന്നത്.
ആയുർവേദ ആശുപത്രി, ബഡ്‌സ് റീഹാബിലിറ്റേഷൻ സെൻ്റർ, കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് സ്റ്റേഡിയം നവീകരണം, ഡിജിറ്റലൈസ്ഡ് മീറ്റിംഗ് ഹാൾ, ഹെൽത്ത് ഗ്രാൻഡ്, 83 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതികൾ, കാർഷിക വികസന പദ്ധതികൾ, തരിശ് രഹിത പ്രവർത്തനങ്ങൾ, 1327 പേർക്ക് ക്ഷേമപെൻഷനുകൾ, 89 മൈക്രോ സംരംഭങ്ങൾ, മൂന്ന് കോടിയിൽ അധികം രൂപ ഉപയോഗിച്ച് പൊതുഭരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കൽ, ആറുകോടിയിൽ അധികം രൂപയുടെ പട്ടികജാതി വികസനം തുടങ്ങി മുഴുവൻ മേഖലകളിലും സമഗ്ര വികസനമാണ് പഞ്ചായത്തിൽ നടപ്പിലാക്കിയത് എന്ന് നിസംശയം പറയാം.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഭവനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, കുടിവെള്ള പദ്ധതി — സമഗ്ര വികസന കുതിപ്പിൽ ബാലുശ്ശേരി പഞ്ചായത്ത്
Next Article
advertisement
റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന; അറ്റാദായം 18,165 കോടി രൂപ
റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന; അറ്റാദായം 18,165 കോടി രൂപ
  • റിലയന്‍സ് ഇന്‍ഡസ്ട്രീസ് സെപ്റ്റംബര്‍ പാദത്തില്‍ 9.6% വര്‍ധനയോടെ 18,165 കോടി രൂപ അറ്റാദായം നേടി.

  • ഉപഭോക്തൃ ബിസിനസുകളുടെ മികച്ച പ്രകടനവും ഓയില്‍ ടു കെമിക്കല്‍ യൂണിറ്റിന്റെ മുന്നേറ്റവും തുണയായി.

  • ആദ്യ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ കുറവ് സംഭവിച്ചെങ്കിലും ഓഹരി വില ഉയർന്ന പ്രവണതയിലാണ്.

View All
advertisement