ശബരിമല സ്വർണമോഷണം: പ്രതിപ്പട്ടികയിൽ പെട്ട ഉദ്യോഗസ്ഥൻ കരയോഗ ഭാരവാഹിത്വം രാജിവച്ചു
- Published by:meera_57
- news18-malayalam
Last Updated:
ശബരിമലയിലെ സ്വർണമോഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുരാരി ബാബു രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു
ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ദേവസ്വം ബോർഡ് മുൻ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു (Murari Babu) എൻഎസ്എസ് കരയോഗം ഭാരവാഹിത്വം രാജിവച്ചു. പെരുന്ന എൻഎസ്എസ് കരയോഗം നമ്പർ 4290ന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുമാണ് രാജി. കഴിഞ്ഞ ദിവസം ചേർന്ന കരയോഗം കമ്മിറ്റിയിൽ കുറ്റാരോപിതനായ മുരാരി ബാബു സ്ഥാനത്ത് തുടരരുതെന്ന് അഭിപ്രായമുണ്ടായിരുന്നു. രാജിക്ക് സമ്മർദ്ദവും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് രാജി.
മുരാരി ബാബുവിനെ ദേവസ്വം ബോർഡ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
ശബരിമലയിലെ സ്വർണമോഷണ പ്രതി പട്ടികയിൽ വന്നതിനാൽ മുരാരി ബാബു രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു. ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ ചെമ്പ് പൂശിയതാണെന്ന് മഹസറിൽ രജിസ്റ്റർ ചെയ്തത് മുരാരി ബാബുവായിരുന്നു. ഇതിനെത്തുടർന്ന് മുരാരി ബാബുവിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. റാന്നി കോടതിയിലെ അടച്ചിട്ട മുറിയിലാണ് ഇദ്ദേഹത്തിന്റെ വാദം നടന്നത്.
advertisement
വിശദമായ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘം പോറ്റിയെ ഒക്ടോബർ 30 വരെ കസ്റ്റഡിയിൽ വിട്ടു. അടുത്തതായി മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. കരയോഗത്തിലും താലൂക്ക് യൂണിയൻ തലത്തിലും മുരാരിയുടെ രാജി ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു.
മുരാരി ബാബു എൻഎസ്എസ് നേതൃത്വത്തെ നേരിട്ട് കണ്ട് രാജിക്കാര്യം അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ദ്വാരപാലക വിഗ്രഹങ്ങൾ ഏറ്റെടുക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി മുരാരി ബാബു സ്മാർട്ട് ക്രിയേഷൻസിന് കത്തയച്ചിരുന്നു. ദേവസ്വം ബോർഡിനെ അറിയിക്കുന്നതിന് മുമ്പാണ് ഈ നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ടുണ്ട്.
advertisement
ശബരിമല സ്വര്‍ണ മോഷണക്കേസിലെ ഒമ്പത് പേജുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് കുറ്റകൃത്യത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുകയും വിശാലമായ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ഒറ്റയ്ക്കല്ല പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുന്നു. പകരം, 2019-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കുറഞ്ഞത് ഒമ്പത് ഉദ്യോഗസ്ഥരുടെ സജീവമായ സഹായവും ഒത്തുകളിയും ഉപയോഗിച്ചാണ് മോഷണം സൂക്ഷ്മമായി നടത്തിയത് എന്ന് എന്‍ഡിടിവി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Summary: Murari Babu, former administrative officer of the Devaswom Board, who was included in the list of accused in the Sabarimala gold theft case, has resigned from the post of NSS Karayogam office bearer. He resigned from the post of vice president of Perunna NSS Karayogam No. 4290. The Karayogam committee that met the other day was of the opinion that Murari Babu, who is an accused, should not continue in the post. There was also pressure for him to resign
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 18, 2025 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണമോഷണം: പ്രതിപ്പട്ടികയിൽ പെട്ട ഉദ്യോഗസ്ഥൻ കരയോഗ ഭാരവാഹിത്വം രാജിവച്ചു