വികസന കുതിപ്പില്‍ തലശ്ശേരിയിലെ കതിരൂര്‍ ഗ്രാമപഞ്ചായത്ത്

Last Updated:

പൊന്ന്യത്തങ്കവും സൂര്യനാരായണ ക്ഷേത്രവും സ്ഥിതി ചെയ്യുന്ന മണ്ണ് വികസന കുതിപ്പില്‍. സ്പീക്കര്‍ എ എന്‍ ഷംസീര്‍ വികസന സദസ്സ് ഉദ്ഘാടനം നിര്‍വഹിച്ചു. കതിരൊളി എന്ന പേരില്‍ അഞ്ചു ദിവസത്തോളം ഉത്സവ പ്രതീതിയിലാണ് വികസന സദസ്സ് നടന്നത്.

സ്പീക്കർ എ എൻ ഷംസീർ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുന്നു 
സ്പീക്കർ എ എൻ ഷംസീർ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുന്നു 
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡില്‍ ഉള്‍പ്പെടുത്തി കതിരൂര്‍ ഗ്രാമപഞ്ചായത്തിനായി അനുവദിച്ച എട്ട് റോഡുകളുടെ പ്രവൃത്തി, ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ വിവിധ റോഡുകളുടെ ഉദ്ഘാടനം എന്നിവ നിയമസഭ സ്പീക്കര്‍ അഡ്വകേറ്റ് എ എന്‍ ഷംസീര്‍ നാടിന് സമര്‍പ്പിച്ചു.
തീര്‍ത്ഥാടന ടൂറിസത്തിൻ്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി കതിരൂര്‍ പഞ്ചായത്തിലെ സൂര്യനാരായണ ക്ഷേത്രത്തെ ലോകഭൂപടത്തില്‍ എത്തിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ പറഞ്ഞു. പൊന്ന്യത്ത് കളരി അക്കാദമി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കതിരൂരിലെ ആയുര്‍വേദ ചികിത്സാ സെൻ്ററും അനുബന്ധ മേഖലകളും വളരും. പൊന്ന്യത്തങ്കമാണ് കതിരൂര്‍ പഞ്ചായത്തിനെ ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കുന്ന മറ്റൊരു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
കതിരൊളി എന്ന പേരില്‍ അഞ്ചു ദിവസത്തോളം ഉത്സവ പ്രതീതിയിലാണ് വികസന സദസ്സ് നടന്നത്. വികസന നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി എ എന്‍ മഞ്ജുഷ അവതരിപ്പിച്ചു. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോര്‍ട്ട് കില ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ കെ പി സജീന്ദ്രന്‍ അവതരിപ്പിച്ചു. ജി ഐ എസ് മാപ്പിങ് പ്രവൃത്തി പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ജീവനക്കാര്‍ക്കുള്ള ഉപഹാരം സ്പീക്കര്‍ കൈമാറി. വിവിധ മേഖലകളിലെ ജനവിഭാഗങ്ങളുടെ പ്രത്യേകം സംഗമങ്ങളും സെമിനാറുകളും സംഘടിപ്പിച്ചാണ് വികസനസദസ്സ് പൂര്‍ത്തിയായത്.
advertisement
വയോജന സംഗമം, തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികളുടെയും ഗുണഭോക്താക്കളുടെയും സംഗമം, കര്‍ഷകസംഗമം, ദൃശ്യ മാധ്യമ രംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവ്, ഭിന്നശേഷി-പാലിയേറ്റീവ് സംഗമം, കായിക സംഗമം, ബാലസഭ ക്യാമ്പ്, സഹകരണ സെമിനാര്‍, ജോബ് ഫെയര്‍, കുടുംബശ്രീ കലാമേള, അങ്കണവാടി കലോത്സവം, കെ ഷീല്‍ഡ് എന്ന പേരില്‍ നടപ്പിലാക്കിവരുന്ന ലഹരിക്കെതിരായ ബോധവല്‍ക്കരണ ക്ലാസ്സ്, ഹരിതകര്‍മ്മ സേന അംഗങ്ങളെ ആദരിക്കല്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഗമം, സംസ്ഥാന ചിത്രകലാ ക്യാമ്പ്, കതിരൂര്‍ വികസന കോണ്‍ക്ലേവ് എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വികസന കുതിപ്പില്‍ തലശ്ശേരിയിലെ കതിരൂര്‍ ഗ്രാമപഞ്ചായത്ത്
Next Article
advertisement
'ആരുടെയും കൈയ്യിലെ ഉപകരണമല്ല'; ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാന് എതിരല്ലെന്നും താലിബാന്‍
'ആരുടെയും കൈയ്യിലെ ഉപകരണമല്ല'; ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാന് എതിരല്ലെന്നും താലിബാന്‍
  • താലിബാൻ: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും അടിസ്ഥാനമാക്കുന്നു.

  • താലിബാൻ: പാക്കിസ്ഥാനും മറ്റ് രാജ്യങ്ങളും അഫ്ഗാനിസ്ഥാന്റെ നയതന്ത്ര ബന്ധങ്ങളെ സ്വാധീനിക്കുന്നില്ല.

  • അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു.

View All
advertisement