SNGOU കലോത്സവ പ്രച്ഛന്ന വേഷത്തിൽ ഗാസയിലെ യുദ്ധഭീകരത തുറന്നുകാട്ടി ഷാനവാസ്

Last Updated:

കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി അധ്യാപകനായ ഷാനവാസ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എം.എ. ഹിസ്റ്ററി പഠിക്കുകയാണ്.

പ്രച്ഛന്ന വേഷത്തിൽ യുദ്ധഭീകരത തുറന്നുകാട്ടി ഷാനവാസ്
പ്രച്ഛന്ന വേഷത്തിൽ യുദ്ധഭീകരത തുറന്നുകാട്ടി ഷാനവാസ്
ബോംബ് സ്ഫോടനത്തിൽ കൈ നഷ്ടപ്പെട്ട ഒരു സാധാരണക്കാരൻ. ശരീരമാകെ അയാൾക്ക് പരിക്കുണ്ട്. ഒരു കണ്ണ് പരിക്കേറ്റ് പുറത്തേക്ക് തള്ളിയിരിക്കുന്നു. രക്തം കട്ടപിടിച്ച മുഖം. ചോരയിൽ കുതിർന്ന വസ്ത്രങ്ങൾ. രക്ഷപ്പെടുത്താൻ ഹെലിക്കോപ്റ്റർ എത്തിയപ്പോഴേക്ക് അയാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് മീഞ്ചന്ത ഗവ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന SNGOU കലോത്സവത്തിൽ പ്രച്ഛന്ന വേഷ മത്സരത്തിൽ ഗാസയിലെ യുദ്ധ ഭീകരത തുറന്നു കാട്ടിയ പ്രഛന്നവേഷവുമായി കോഴിക്കോട് നല്ലളം എം പി ഹൗസിൽ ഷാനവാസ് ഒന്നാമനായി.
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി അധ്യാപകനായ ഷാനവാസ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എം.എ. ഹിസ്റ്ററി പഠിക്കുകയാണ്. കോഴിക്കോട് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജാണ് പഠന കേന്ദ്രം. അക്കൗണ്ടൻ്റായ സജിനയാണ് ഷാനവാസിൻ്റെ ഭാര്യ. മക്കൾ അലൻ ഷാ, ലഹൻ ഷാ, ഇശൽ എന്നിവരാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
SNGOU കലോത്സവ പ്രച്ഛന്ന വേഷത്തിൽ ഗാസയിലെ യുദ്ധഭീകരത തുറന്നുകാട്ടി ഷാനവാസ്
Next Article
advertisement
എറണാകുളത്ത് അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റില്‍
എറണാകുളത്ത് അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റില്‍
  • എറണാകുളത്ത് അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റിൽ, കൊലപാതകത്തിന് കാരണം ഭൂമി.

  • 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അമ്മയെ മകൻ ക്രൂരമായി മർദിച്ചു.

  • അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്.

View All
advertisement