'അറിയാതെ കണ്ണുനിറയും'; യുകെയില്‍ താമസമാക്കിയ മലയാളി യുവതി ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തുന്ന എഐ വീഡിയോ വൈറല്‍

Last Updated:

യുകെയിലെ സ്‌കോട്ട്‌ലാൻഡിൽ താമസമാക്കിയ മലയാളിയായ ഷെറിൻ തന്റെ ഭർത്താവിനോട് താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്താൻ തയ്യാറാക്കിയ എഐ വീഡിയോ വ്യാപകമായി ശ്രദ്ധ നേടുകയാണ്

(Photo Credit: Instagram)
(Photo Credit: Instagram)
ഗർഭിണിയാകുന്നതും കുഞ്ഞിന് ജന്മം നൽകുന്നതുമെല്ലാം ദമ്പതികളുടെ ജീവിതത്തിൽ വൈകാരികമായ നിമിഷങ്ങൾ സമ്മാനിക്കുന്ന കാര്യമാണ്. സോഷ്യൽ മീഡിയ വ്യാപകമായതോടെ ഗർഭിണിയാണെന്ന് പ്രിയപ്പെട്ടവരെ അറിയിക്കുന്ന വീഡിയോകൾ ഒട്ടേറെപ്പേർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ യുകെയിലെ സ്‌കോട്ട്‌ലാൻഡിൽ താമസമാക്കിയ മലയാളിയായ ഷെറിൻ തന്റെ ഭർത്താവിനോട് താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്താൻ തയ്യാറാക്കിയ എഐ വീഡിയോ വ്യാപകമായി ശ്രദ്ധ നേടുകയാണ്. ഇരുവരുടെയും ഒരുമിച്ചുള്ള യാത്ര ഒരു മനോഹരമായ ഹ്രസ്വചിത്രത്തിലൂടെ വിവരിച്ചിരിക്കുകയാണ്. ഇതിന്റെ അവസാനമായാണ് ഷെറിൻ താൻ ഗർഭിണിയാണെന്ന സന്തോഷകരമായ വാർത്ത ഭർത്താവ് ജെറിനോട് പങ്കിട്ടിരിക്കുന്നത്.
കോളേജ് കാലത്തെ ഓർമകളിൽ തുടങ്ങി വിവാഹം, യുകെയിലെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങൾ, തങ്ങൾ യുകെയിൽ ആദ്യത്തെ വീട് വാങ്ങിയത് എന്നിവയെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിറന്നാളിനോട് അനുബന്ധിച്ച് ഒരുക്കിയ സർപ്രൈസുകളും തങ്ങളുടെ ജീവിതത്തിലെ മറ്റ് പ്രിയപ്പെട്ട നാഴികക്കല്ലുകളും വീഡിയോയിൽ ഷെറിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു സോഫയിലിരുന്ന് ഇരുവരും വളരെയധികം കൗതുകത്തോടെയാണ് വീഡിയോ കാണുന്നത്. അവസാന നിമിഷം ഷെറിൻ ഗർഭ പരിശോധന നടത്തുമ്പോൾ ആ നിമിഷം വൈകാരികമായി മാറുന്നു. പരിശോധന കിറ്റ് അവൾ തന്റെ ഭർത്താവ് ജെറിന് കൈമാറുന്നു. ഇത് അക്ഷരാർത്ഥത്തിൽ ജെറിനെ ഞെട്ടിച്ചുകളഞ്ഞിരുന്നു. അവർ പരസ്പരം ആലിംഗനം ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ''എന്റെ ഭർത്താവ് ഒരു അച്ഛനാകാൻ പോകുന്നുവെന്ന കാര്യം അദ്ദേഹത്തിന് ഒരു സർപ്രൈസായി നൽകാൻ പോകുകയാണ്. അതിൽ ഞങ്ങളുടെ പ്രണയകഥയുണ്ട്. എല്ലാ പ്രണയകഥകളും മനോഹരമാണ്. പക്ഷേ, ഞങ്ങളുടേത് കൂടുതൽ മാധുര്യം നിറഞ്ഞതാണ്. ഒരു കുഞ്ഞ് അത്ഭുതം ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നു,'' വീഡിയോയ്ക്ക് നൽകിയ കാപ്ഷനിൽ ഷെറിൻ എഴുതി.
advertisement



 










View this post on Instagram























 

A post shared by Sherin Thomas (@sherin_jerin_)



advertisement
'പ്രണയകഥ'
''ഞാൻ കോളേജിൽ ചേർന്ന ആദ്യ ദിവസം ജെറിനും അവന്റെ സുഹൃത്തുക്കളും എന്നെ റാഗ് ചെയ്യാൻ വിളിച്ചു. എന്നാൽ അപ്പോൾ അവൻ എന്റെ ജീവിതത്തിൽ ഇത്രയധികം പ്രധാന്യമുള്ള ഒരു വ്യക്തിയാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. തൊട്ടടുത്ത ദിവസം പശ്ചാത്യരീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്ന് അവൻ എനിക്ക് മുന്നറിയിപ്പ് നൽകി, പകരം ചുരിദാർ ധരിക്കണമെന്ന് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷം പാശ്ചാത്യ വസ്ത്രങ്ങൾ എനിക്ക് നന്നായി ഇണങ്ങുന്നുണ്ടെന്നും അത് ധരിക്കണമെന്നും എന്നോട് ആവശ്യപ്പെട്ടു. ഇത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. പതുക്കെ അറിയാതെ ഞങ്ങൾക്കിടയിൽ ഒരു ബന്ധം വളരാൻ തുടങ്ങി'', ഷെറിൻ പറഞ്ഞു.
advertisement
''കോളേജിൽ ഒരു ഫ്‌ളാഷ് മോബ് സംഘടിപ്പിച്ച ദിവസം ജെറിൻ എന്നോട് വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ അപ്പോഴേക്കും അവൻ എന്റെ അടുത്ത സുഹൃത്തായി മാറിയതിനാൽ ഞാൻ അവനോട് ദേഷ്യപ്പെട്ടു. കാലക്രമേണ ഞങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ ആശ്വാസമായും സൗഹൃദം പ്രണയമായും മാറി. ഞാൻ അവനെ എന്റെ ഇടവകയിലെ പള്ളിപ്പെരുന്നാളിലേക്ക് ക്ഷണിച്ചു, അവൻ എനിക്ക് വേണ്ടി മാത്രമാണ് വന്നത്. ഞാൻ പെരുന്നാൾ ദിനത്തിൽ പ്രദക്ഷണത്തിനിടെ പാട്ട് പാടിക്കൊണ്ടിരിക്കുമ്പോൾ, അവൻ അതിനൊപ്പം എന്റെ കൂടെ നടന്നു. അപ്പോൾ എന്റെ ഹൃദയം പൂർണ്ണമായി തോന്നി. ആ ദിവസം, ഞാൻ അവനോട് പ്രണയത്തിലാണെന്ന് അവനോട് പറഞ്ഞു. കോളേജ് കഴിഞ്ഞ്, ഞങ്ങൾ രണ്ടുപേരും ജോലിക്കായി എറണാകുളത്തേക്ക് മാറി. കൊച്ചിയിലെ എല്ലാ ഭക്ഷണ കേന്ദ്രങ്ങളും ചെറിയ സന്തോഷങ്ങളും ഒരുമിച്ച് ആസ്വദിച്ചു. പിന്നീട്, ജെറിൻ പഠനത്തിനും ജോലിക്കുമായി യുകെയിലേക്ക് മാറി. ഞങ്ങൾക്കിടയിലെ പ്രണയത്തിന് ദൂരം വെല്ലുവിളിയായി. ദൂരം ഉണ്ടായിരുന്നിട്ടും, ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി, ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ വിവാഹദിനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായി മാറി,'' അവർ കൂട്ടിച്ചേർത്തു.
advertisement
വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഷെറിൻ സ്‌കോട്ട്‌ലൻഡിലേക്ക് ജെറിനൊപ്പം താമസം മാറി. അവിടെ വെച്ച് ദമ്പതികൾ ഒരുമിച്ച് ജീവിതം ആരംഭിച്ചു. കാലക്രമേണ, യുകെയിൽ ആദ്യത്തെ വീട് വാങ്ങി അവർ മറ്റൊരു പ്രിയപ്പെട്ട സ്വപ്നം സാക്ഷാത്കരിച്ചു. സ്വിറ്റ്‌സർലൻഡ്, പാരീസ്, ഇറ്റലി എന്നിവയുൾപ്പെടെ അവർ ഇഷ്ടപ്പെട്ട നിരവധി സ്ഥലങ്ങളിലേക്കും അവർ യാത്ര ചെയ്തു. ഈഫൽ ടവറിനടുത്തുള്ള ഷെറിന്റെ ജന്മദിനാഘോഷമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിലൊന്നെന്ന് അവർ പറഞ്ഞു.
ഭർത്താവിന്റെ 30-ാം ജന്മദിനത്തിന് ഷെറിൻ ഒരു വലിയ സർപ്രൈസ് പാർട്ടി ആസൂത്രണം ചെയ്തു. അദ്ദേഹത്തിന്റെ സന്തോഷം കാണുന്നത് തനിക്ക് വലിയ സന്തോഷം നൽകിയതായി ഷെറിൻ പറഞ്ഞു. ജെറിന്റെ ഗർഭധാരണ വാർത്ത ഷെറിൻ അവളെ അത്ഭുതപ്പെടുത്തിയതോടെ യാത്ര പൂർണ്ണമായി.
advertisement
പ്രതികരിച്ച് സോഷ്യൽ മീഡിയ
നിരവധി പേരാണ് ദമ്പതികൾ സ്‌നേഹനിമിഷങ്ങൾ കണ്ട് സന്തോഷം പങ്കുവെച്ചത്. വീഡിയോ കണ്ട് അറിയാതെ കണ്ണുനിറഞ്ഞുവെന്ന് ഒരാൾ പറഞ്ഞു. ഒട്ടേറെപ്പേർ ദമ്പതികളെ അനുഗ്രഹിക്കുകയും ജീവിതത്തിൽ നല്ലത് വരട്ടെയന്ന് ആശംസിക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അറിയാതെ കണ്ണുനിറയും'; യുകെയില്‍ താമസമാക്കിയ മലയാളി യുവതി ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തുന്ന എഐ വീഡിയോ വൈറല്‍
Next Article
advertisement
'കർമ തിരിച്ചടിക്കുന്നു'; ദീപ്തി മേരി വർഗീസിനെ വെട്ടിയത് കൂടെ നിന്ന അതേ പവർ ഗ്രൂപ്പെന്ന് സിമി റോസ്ബെൽ‌
'കർമ തിരിച്ചടിക്കുന്നു'; ദീപ്തി മേരി വർഗീസിനെ വെട്ടിയത് കൂടെ നിന്ന അതേ പവർ ഗ്രൂപ്പെന്ന് സിമി റോസ്ബെൽ‌
  • സിമി റോസ്ബെൽ ആരോപിച്ചത് ദീപ്തി മേരി വർഗീസ് പദവികളിൽ മെറിറ്റിൽ എത്തിയതല്ലെന്നു തന്നെ.

  • ദീപ്തിയെ മേയർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് മുമ്പ് പിന്തുണച്ച പവർ ഗ്രൂപ്പാണെന്ന് സിമി.

  • പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ദീപ്തിയെ വളർത്തിയതും ഒരാളാണെന്നും, കർമ തിരിച്ചടിക്കുന്നതാണെന്നും സിമി.

View All
advertisement