തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ പ്രചാരണത്തിന് സമാപനം കുറിച്ച് കോഴിക്കോട് ബീച്ചിൽ മെഗാ കൈറ്റ് ഫെസ്റ്റിവൽ
Last Updated:
ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള 1000 വിദ്യാർഥികൾ മെഗാ കൈറ്റ് ഫെസ്റ്റിവലിൻ്റെ ഭാഗമായി മാറി.
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്.ഐ.ആർ.) പ്രചാരണാർഥം ഡിസംബർ 1 തിങ്കളാഴ്ച കോഴിക്കോട് ബീച്ചിൽ മെഗാ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വൈകിട്ട് മൂന്നിന് ബീച്ച് മെയിൻ സ്റ്റേജിന് മുൻവശത്താണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം, വൺ ഇന്ത്യ കൈറ്റ് ടീം തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് കൈറ്റ് ഫെസ്റ്റിവൽ ബീച്ചിൽ സംഘടിപ്പിച്ചത്.
ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റൻ്റ് കളക്ടറും ജില്ലാ സ്വീപ് സെൽ കോഓഡിനേറ്ററുമായ മോഹന പ്രിയ, ഡെപ്യൂട്ടി കളക്ടർമാരായ സി ബിജു, ഗോപിക ഉദയൻ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എൻ.എസ്.എസ്. കോഓഡിനേറ്റർ രാജഗോപാൽ, ജില്ലാ കോഓഡിനേറ്റർ ഫസീൽ അഹമ്മദ്, വൺ ഇന്ത്യ കൈറ്റ് ടീം സാരഥി അബ്ദുല്ല മാളിയേക്കൽ തുടങ്ങിയവർ പങ്കാളികളായി.
ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള 1000 വിദ്യാർഥികൾ മെഗാ കൈറ്റ് ഫെസ്റ്റിവലിൻ്റെ ഭാഗമായി മാറി. പരിപാടിക്ക് മുന്നോടിയായി സരോവരം ബയോ പാർക്കിൽ തിരഞ്ഞെടുത്ത 15 കോളേജുകളിലെ മുന്നൂറോളം കോളേജ് വിദ്യാർത്ഥികൾക്കായി പട്ടം നിർമ്മാണ ശില്പശാല സംഘടിപ്പിച്ചിരുന്നു.
advertisement
എസ്.ഐ.ആർ. നടപടികളുടെയും ഇലക്ഷൻ പ്രചാരണങ്ങളുടെയും ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, എൻ.എസ്.എസ്. എന്നിവയുടെ നേതൃത്വത്തിൽ നടന്നത്. എസ്.ഐ.ആർ. പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനമാകും തിങ്കളാഴ്ച നടന്ന മെഗാ കൈറ്റ് ഫെസ്റ്റിവൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 03, 2025 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ പ്രചാരണത്തിന് സമാപനം കുറിച്ച് കോഴിക്കോട് ബീച്ചിൽ മെഗാ കൈറ്റ് ഫെസ്റ്റിവൽ


