കോഴിക്കോട് ജില്ലാ കലോത്സവം: കാമ്പസിലെ ലഹരി അടക്കമുള്ള വിഷയങ്ങൾ മനോഹരമായി അവതരിപ്പിച്ച് മൈം പ്രകടനങ്ങൾ ശ്രദ്ധേയമായി

Last Updated:

കൊയിലാണ്ടി ജി.എച്ച്.എസ്.എസ്. സബർമതി വേദിയിൽ മൈം കാണാൻ വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. പതിനേഴ് ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.

News18
News18
മൈം വേദിയിൽ അഭിനയ മികവിൻ്റെ പകർന്നാട്ടമായിരുന്നു മൂന്നാം ദിനം കോഴിക്കോട് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ. ശരീരഭാഷയും, അഭിനയവും മനോഹരമാക്കിയപ്പോൾ ഹയർ സെക്കൻഡറി സ്‌കൂൾ വിഭാഗം മൈം കലാപ്രകടനം സമകാലീന സംഭവങ്ങളുടെ ഭാവതലങ്ങൾ വർണ്ണാഭമാക്കി. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ സംഘം അവതരിപ്പിച്ച മൈിനാണ് സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരിക്കാനുള്ള അർഹത നേടിയത്.
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിജയികൾ
ലഹരി വസ്‌തുക്കൾ തീർക്കുന്ന സങ്കീർണ്ണമായ മഹാവിപത്തുകൾ, യുദ്ധങ്ങൾ നേരിടുന്ന ദുരിത ജീവിതത്തിൻ്റെ കരളലിയിലിപ്പിക്കുന്ന നിരവധി സംഭവങ്ങൾ, മനുഷ്യക്കുരുതികൾ, കാമ്പസുകളിൽ വിദ്യാർഥികൾ ലഹരിക്ക് അടിമയായ ദുരിതങ്ങൾ, തെരുവ് നായ്ക്കളുടെ ഭീതിജനകമായ ആക്രമണങ്ങളുടെ സങ്കട കാഴ്ച്ചകൾ, ജയിലറയിലെ ജീവിതം, കേരള മണ്ണിൽ അനുദിനം സംഭവിക്കുന്ന നിരവധി കാഴ്ച്ചകൾ ഭാവതലങ്ങൾ പകർന്ന് ശരീരഭാഷയിലുടെ അവതരിപ്പിച്ചപ്പോൾ മൂകാഭിനയം മനോഹരമായി.
advertisement
കൊയിലാണ്ടി ജി.എച്ച്.എസ്.എസ്. സബർമതി വേദിയിൽ മൈം കാണാൻ വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. പതിനേഴ് ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. എല്ലാവരും എ ഗ്രേഡിലാണ് തിളങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ജില്ലാ കലോത്സവം: കാമ്പസിലെ ലഹരി അടക്കമുള്ള വിഷയങ്ങൾ മനോഹരമായി അവതരിപ്പിച്ച് മൈം പ്രകടനങ്ങൾ ശ്രദ്ധേയമായി
Next Article
advertisement
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു
  • പ്രധാനമന്ത്രി മോദി ഗോവയിൽ 77 അടി ഉയരമുള്ള ശ്രീരാമന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു.

  • പ്രധാനമന്ത്രി മോദി ചടങ്ങിൽ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കും.

  • ഗോവയിലെ ശ്രീസംസ്ഥാൻ ഗോകർൺ പാർത്ഥഗലി ജീവോത്തം മഠത്തിന്റെ 550-ാം വാർഷികം ആഘോഷിക്കുന്നു.

View All
advertisement