advertisement

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

Last Updated:

ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കും

Rapid Read
News18
News18
ഗോവയിലെ ശ്രീസംസ്ഥാഗോകർൺ പാർതഗലി ജീവോത്തം മഠത്തിന്റെ 550-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമന്റെ 77 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു.പ്രശസ്ത ശില്പി രാം സുതാർ ആണ് ശിൽപം രൂപകൽപ്പന ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ എന്നാണ് സംഘാടകർ ഇതിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോദി മഠത്തിപ്രാർത്ഥന നടത്തി.
advertisement
ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും അദ്ദേഹം പുറത്തിറക്കും. ഗോവ ഗവർണർ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, സംസ്ഥാന മന്ത്രിസഭാംഗങ്ങൾ എന്നിവർ ചടങ്ങിപങ്കെടുത്തു.
ശ്രീ സംസ്‌ഥാന ഗോകർണ പാർത്ഥഗലി ജീവോത്തം മഠം ആദ്യത്തെ ഗൗഡ് സരസ്വത ബ്രാഹ്മണ വൈഷ്ണവ മഠമാണ്. എ.ഡി. പതിമൂന്നാം നൂറ്റാണ്ടിൽ ജഗദ്ഗുരു മാധവാചാര്യ സ്ഥാപിച്ച ദ്വൈത ക്രമമാണ്  ഇവിടെ പിന്തുടരുന്നത്. കുശാവതി നദിയുടെ തീരത്തുള്ള ദക്ഷിണ ഗോവയിലെ ഒരു ചെറിയ പട്ടണമായ പാർത്ഥഗലിയിലാണ് മഠത്തിന്റെ ആസ്ഥാനം.
advertisement
കാലങ്ങളായി ആത്മീയ കേന്ദ്രമായി സേവനമനുഷ്ഠിച്ചിരുന്ന മഠം പൂർണ്ണമായും നവീകരിച്ച് ആധുനിക രൂപം നൽകിയിട്ടുണ്ടെന്ന് ഗോവ പൊതുമരാമത്ത് വകുപ്പ് മന്ത്രി ദിഗംബകാമത്ത് പറഞ്ഞു. മഠ പാരമ്പര്യത്തിന്റെ 550 വർഷങ്ങൾ ആഘോഷിക്കുന്നതിനായി നവംബർ 27 മുതഡിസംബർ 7 വരെ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement