വാട്ടർ ഫെസ്റ്റിൽ ഇക്കുറി സർഫിങ് വിസ്മയം; ജനശ്രദ്ധയാകർഷിച്ച് ബേപ്പൂർ മറീനയിലെ സർഫിങ് ഡെമോ
Last Updated:
സര്‍ഫിംഗ് എന്ന കായിക വിനോദത്തെ കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ബേപ്പൂര്‍ ഇൻ്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിൻ്റെ ഭാഗമായി ഡെമോ അവതരിപ്പിച്ചത്.
ബേപ്പൂര്‍ ഇൻ്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സീസൺ അഞ്ചിൻ്റെ ഭാഗമായി ബേപ്പൂര്‍ മറീന ബീച്ചില്‍ സര്‍ഫിങ് ഡെമോ നടന്നു. തിരകള്‍ക്കു മുകളിലൂടെ സര്‍ഫിങ് വിദഗ്ദര്‍ അനായാസം ഒഴുകിയിറങ്ങുന്ന മനോഹര കാഴ്ച കാണികളില്‍ കൗതുകവും ആവേശവുമേറ്റി എന്നു തന്നെ പറയാം.
കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴില്‍ ഗോതീശ്വരത്ത് പ്രവര്‍ത്തിക്കുന്ന അവഞ്ച്വര്‍ സര്‍ഫിങ് ക്ലബ്ബിലെ ആറോളം സര്‍ഫിങ് അംഗങ്ങളാണ് ബേപ്പൂര്‍ മറീന ബീച്ചില്‍ ഡെമോ അവതരിപ്പിച്ചത്. കേരളത്തില്‍ കൂടുതല്‍ ജനകീയമല്ലാത്ത സര്‍ഫിംഗ് എന്ന കായിക വിനോദത്തെ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ബേപ്പൂര്‍ ഇൻ്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിൻ്റെ ഭാഗമായി ഡെമോ അവതരിപ്പിച്ചത്. വരും വർഷങ്ങളിൽ സർഫിംഗ് ഒരു മത്സര ഇനങ്ങളിലൊന്നാക്കാനും സാധ്യതയുണ്ട്. എന്തായാലും, അത്ര ജനകീയമല്ലാത്ത സര്‍ഫിംഗ് എന്ന കായിക വിനോദത്തെ തിരിച്ചറിയാനും ആസ്വദിക്കാനും തദ്ദേശീയർക്ക് ഫെസ്റ്റിലൂടെ കഴിഞ്ഞു. വാട്ടർ ഫെസ്റ്റിൽ മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള ആസ്വദകരും ഒപ്പം മത്സരാർത്ഥികളുമാണ് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 31, 2025 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വാട്ടർ ഫെസ്റ്റിൽ ഇക്കുറി സർഫിങ് വിസ്മയം; ജനശ്രദ്ധയാകർഷിച്ച് ബേപ്പൂർ മറീനയിലെ സർഫിങ് ഡെമോ







