മീൻ പിടുത്തത്തിലും പോരാട്ടം! ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ കൈയടി നേടി തദ്ദേശീയരുടെ വലയെറിയൽ മത്സരം
Last Updated:
വലയെറിയൽ മത്സരം വിഭാഗത്തിൽ നിസാർ, അനസ് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്.
ബേപ്പൂർ തദ്ദേശീയരായ കാണികൾക്കിടയിൽ ആവേശം തീർത്ത് രണ്ടാം ദിവസം ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് അഞ്ചാം പതിപ്പിൻ്റെ ഭാഗമായി നടന്ന വലയെറിയൽ മത്സരം ഉജ്ജ്വലമായ പ്രകടനങ്ങൾക്ക് സാക്ഷിയായി.
ആകെ 12 ടീമുകളാണ് വലയെറിയൽ മത്സരത്തിൽ പങ്കെടുത്തത്. ചെറുതോണികളിൽ ബേപ്പൂർ തദ്ദേശിയർ തന്നെയാണ് വലയെറിഞ്ഞതും, ഓളപ്പരപ്പിൽ ആവേശം നിറച്ചതും. വലയെറിയൽ മത്സരം വിഭാഗത്തിൽ നിസാർ, അനസ് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. 8.5 കിലോ മത്സ്യമാണ് ഇരുവരും ചേർന്ന് വലയെറിഞ്ഞു പിടിച്ചത് എന്നതും പ്രത്യേകതയാണ്. അസീസ്, മുഹമ്മദ് കോയ എന്നിവർ രണ്ടാം സ്ഥാനവും, ഷംസു റഹീം മൂന്നാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനം നേടിയ ടീമിന് 10,000 രൂപയും, രണ്ടാം സ്ഥാനം നേടിയവർക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് മൂവായിരം രൂപയാണ് സമ്മാനത്തുകയായി ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സമാപന സമ്മേളനത്തിൽ നൽകുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Dec 29, 2025 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മീൻ പിടുത്തത്തിലും പോരാട്ടം! ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ കൈയടി നേടി തദ്ദേശീയരുടെ വലയെറിയൽ മത്സരം









