കുന്ദമംഗലത്ത് വികസന കുതിപ്പ്; ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് രണ്ട് പുതിയ റോഡുകൾ കൂടി
Last Updated:
ഗ്രാമവീഥികൾക്ക് പുത്തൻ ഉണർവ്വേകി കുന്ദമംഗലം നിയോജക മണ്ഡലത്തിൽ 26 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച രണ്ട് പ്രധാന റോഡുകൾ പി.ടി.എ. റഹീം എം.എൽ.എ. നാടിന് സമർപ്പിച്ചു.
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച തയ്യിൽതാഴം വിളക്കാട്ട് റോഡ്, മാവൂർ ഗ്രാമപഞ്ചായത്തിലെ പനങ്ങോട് കുറ്റിച്ചാൽ റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തിൻ്റെ മൂന്ന് ലക്ഷവും, ഗ്രാമപഞ്ചായത്ത് അനുവദിച്ച രണ്ട് ലക്ഷവും ഉൾപ്പെടെയുള്ള 10 ലക്ഷം രൂപ വിനിയോഗിച്ചാണ് തയ്യിൽതാഴം വിളക്കാട്ട് റോഡിൻ്റെ നവീകരണം നടത്തിയത്.
ചടങ്ങിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവിത വിനോദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗീത മുല്ലപ്പള്ളി, ടി മിനി, ആമിനബി ടീച്ചർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്, വാർഡ് വികസന സമിതി കൺവീനർ എം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 16 ലക്ഷം രൂപ വിനിയോഗിച്ചാണ് പനങ്ങോട് കുറ്റിച്ചാൽ റോഡ് നവീകരിച്ചത്. ചടങ്ങിൽ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി മുനീറത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി കെ മുരളീധരൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സി പ്രേമലത, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എം ധർമ്മജൻ, വാസന്തി വിജയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 29, 2026 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കുന്ദമംഗലത്ത് വികസന കുതിപ്പ്; ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് രണ്ട് പുതിയ റോഡുകൾ കൂടി




