പാരമ്പര്യത്തിന്‍റെ മഹിമയോടെ തളി ശിവക്ഷേത്രത്തിൽ വിജയദശമി വിദ്യാരംഭം
Last Updated:
തളിയമ്പലം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ, പാർവ്വതീസമേതനായി ആനന്ദഭാവത്തിലുള്ള പരമശിവനാണ്.
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തളി ശിവക്ഷേത്രം. ഐതിഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ പരശുരാമൻ ഇവിടെ ശിവനെ ആരാധിച്ചിരുന്നു. കോഴിക്കോട്ട് സാമൂതിരിപ്പാടിൻ്റെ മുഖ്യക്ഷേത്രങ്ങളിൽ ഒന്നാണ് തളി ശിവക്ഷേത്രം. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രികക്രിയകളുടെ നിഷ്കർഷത കൊണ്ടും നിത്യനിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് തളിമഹാക്ഷേത്രം.
തളി മഹാക്ഷേത്രത്തിൽ വിജയദശമി നാളിൽ രാവിലെ വിദ്യാസാരസ്വത പുജയോടെ തുടക്കമാകും. രാവിലെ എട്ടിന് മേൽശാന്തി കെ. നാരായണൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. ആദ്യാക്ഷരം കുറിച്ച ശേഷം വാഹന പൂജയുമുണ്ടാകും. തളിയമ്പലം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ, പാർവ്വതീസമേതനായി ആനന്ദഭാവത്തിലുള്ള പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ, പ്രത്യേക ക്ഷേത്രത്തിൽ ശ്രീകൃഷ്ണനും കുടികൊള്ളുന്നു. ഇരു ഭഗവാന്മാർക്കും സ്വന്തമായി കൊടിമരങ്ങളുമുണ്ട്. ഉപദേവതകളായി ഗണപതി (രണ്ട് പ്രതിഷ്ഠകൾ), ഭഗവതി (മൂന്ന് പ്രതിഷ്ഠകൾ), നരസിംഹമൂർത്തി, ശാസ്താവ്, എരിഞ്ഞപുരാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ, സമീപം തന്നെ സുബ്രഹ്മണ്യൻ, ശ്രീരാമൻ, വേട്ടയ്ക്കൊരുമകൻ എന്നീ ദേവന്മാരുടെ ക്ഷേത്രങ്ങളുമുണ്ട്. കോഴിക്കോട് നഗരമധ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന തളി ശിവക്ഷേത്രത്തിൽ വിജയദശമി ദിനം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ എത്തിച്ചേരുന്നത് നിരവധി മനുഷ്യരാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
September 30, 2025 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പാരമ്പര്യത്തിന്‍റെ മഹിമയോടെ തളി ശിവക്ഷേത്രത്തിൽ വിജയദശമി വിദ്യാരംഭം