Shukran | കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കളുടെ കഥ; 'ശുക്രൻ' ചിത്രീകരണം പൂർത്തിയായി

Last Updated:

ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആദ്യാ പ്രസാദാണ് നായിക

ശുക്രൻ
ശുക്രൻ
റൊമാൻ്റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന 'ശുക്രൻ' (Shukran movie) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി. കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്.
ജീസിനിമാസ്, എസ്.കെ.ജി. ഫിലിംസ്, നിൽ സിനിമാസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കൾ - ജീമോൻ ജോർജ്, ഷാജി.കെ. ജോർജ്, നീൽസിനിമാസ് എന്നിവരാണ്.
ഷിജു ടോം, ഗിരീഷ് പാലമൂട്ടിൽ, ദിലീപ് റഹ്മാൻ, സഞ്ജു നെടുംകുന്നേൽ എന്നിവരാണ് കോ - പ്രൊഡ്യൂസേർസ്. കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കൾ ഒരേലക്ഷ്യം നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാൻ്റിക്ക് ഹ്യൂമർ ജോണറിൽ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആദ്യാ പ്രസാദാണ് നായിക. കോട്ടയം നസീർ, ടിനി ടോം, അശോകൻ, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീർ, ബാലാജി ശർമ്മ, ബിനു തൃക്കാക്കര, മാലാ പാർവതി, റിയാസ്‌ നർമ്മകല, തുഷാര പിള്ള, ദിവ്യാ എം. നായർ, ജയ കുറുപ്പ്, ജീമോൻ ജോർജ്, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാഹുൽ കല്യണിൻ്റേതാണ് തിരക്കഥ.
advertisement
ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ; സംഗീതം - സ്റ്റിൽജു അർജുൻ, പശ്ചാത്തല സംഗീതം - സിബി മാത്യു അലക്സ്, ഛായാഗ്രഹണം - മെൽബിൻ കുരിശിങ്കൽ, എഡിറ്റിംഗ്- സുനീഷ് സെബാസ്റ്റ്യൻ, കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ഡിസൈൻ- ബ്യൂസി ബേബി ജോൺ, ആക്ഷൻ- കലൈ കിംഗ്സ്റ്റൺ, മാഫിയാ ശശി, കൊറിയോഗ്രാഫി - ഭൂപതി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ, സ്റ്റിൽസ് - വിഷ്ണു ആർ. ഗോവിന്ദ്, സൗണ്ട് മിക്സിങ് - അജിത് എം. ജോർജ്, ലൈൻ പ്രൊഡ്യൂസർ - സണ്ണി തഴുത്തല, പ്രൊജക്റ്റ് ഡിസൈനർ - അനുക്കുട്ടൻ ഏറ്റുമാന്നൂർ, ഡിസൈൻസ് - മനു ഡാവിഞ്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് ചാമക്കാല. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Shukran | കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കളുടെ കഥ; 'ശുക്രൻ' ചിത്രീകരണം പൂർത്തിയായി
Next Article
advertisement
വനിതാ ട്വന്റി 20: ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ; കാര്യവട്ടത്ത് ജയം 15 റൺസിന്
വനിതാ ട്വന്റി 20: ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ; കാര്യവട്ടത്ത് ജയം 15 റൺസിന്
  • ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറിയോടെ ഇന്ത്യ 175 റൺസ് നേടി, ശ്രീലങ്കയെ 15 റൺസിന് തോൽപ്പിച്ചു

  • ഇന്ത്യൻ ബൗളർമാർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി, പരമ്പരയിലെ അഞ്ചും മത്സരവും ജയിച്ച് ഇന്ത്യ 5-0ന് വിജയിച്ചു

  • അരുന്ധതി റെഡ്ഡി അവസാന ഓവറുകളിൽ 11 പന്തിൽ 27 റൺസ് നേടി പുറത്താകാതെ ഇന്ത്യയെ ശക്തിപ്പെടുത്തി

View All
advertisement