'ജലമാണ് ജീവൻ': ജലജന്യ രോഗങ്ങൾക്കെതിരെ കോഴിക്കോട് ജില്ലയിൽ വിപുലമായ ക്യാമ്പയിൻ
Last Updated:
ഹരിതകേരളം മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന 'ജലമാണ് ജീവൻ' ക്യാമ്പയിനിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾക്കെതിരെ നടത്തിയ ക്യാമ്പയിൻ ഏറെ ഫലപ്രദമായിരുന്നുവെന്ന് ജില്ലാ കളക്ടർ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിനുകൾക്കൊപ്പം ജില്ലയിലെ സ്വിമ്മിംഗ് പൂളുകൾ ക്ലോറിനേഷൻ ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
ഓഗസ്റ്റ് 30, 31 തീയതികളിലും ക്ലോറിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 81.26 ശതമാനം സ്വകാര്യ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. കൂടാതെ 84.02 ശതമാനം പൊതുസ്ഥാപന കിണറുകളും 87.21 ശതമാനം പൊതുകിണറുകളും ക്യാമ്പയിൻ്റെ ഭാഗമായി ക്ലോറിനേറ്റ് ചെയ്തു. 1,75,502 ടാങ്കുകളും വൃത്തിയാക്കി. ക്ലോറിനേഷൻ ക്യാമ്പയിൻ സെപ്റ്റംബർ 27, 28 ഒക്ടോബർ 2, 5 തിയതികളിൽ പൂർത്തീകരിക്കും. ഒക്ടോബർ 10 വരെ ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ഹരിതകേരളം മിഷനും ചേർന്ന് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ച് കുട്ടികൾ വഴി അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാനുള്ള ക്യാമ്പയിൻ ഏറ്റെടുക്കും. ഹരിതകേരളം മിഷൻ വഴി ജില്ലയിലെ 29 സ്കൂളുകളിൽ സ്ഥാപിച്ച ജലഗുണനിലവാര പരിശോധനാ ലാബുകൾ സജ്ജമാക്കി പ്രാഥമിക ജലപരിശോധനാ ക്യാമ്പയിനുകളും ഈ കാലയളവിൽ ഏറ്റെടുക്കും. നവംബർ 1 വരെയുള്ള കാലയളവിൽ ജില്ലയിലെ പൊതുജലസ്രോതസ്സുകൾ ശുചീകരിക്കാൻ ക്യാമ്പയിൻ നടത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
September 25, 2025 5:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'ജലമാണ് ജീവൻ': ജലജന്യ രോഗങ്ങൾക്കെതിരെ കോഴിക്കോട് ജില്ലയിൽ വിപുലമായ ക്യാമ്പയിൻ