advertisement

സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷിതമാക്കും; കോഴിക്കോട് ബീച്ചിൽ വനിതാ കമ്മീഷൻ്റെ ‘രാത്രിയുത്സവം’

Last Updated:

ചടങ്ങിൽ സുരക്ഷാ പ്രതിജ്ഞ, മെഴുകുതിരി തെളിയിക്കൽ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.

നൈറ്റ് ഫെസ്റ്റിവൽ 
നൈറ്റ് ഫെസ്റ്റിവൽ 
സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷയുടെ സന്ദേശവുമായി കോഴിക്കോട് കൾച്ചറൽ ബീച്ചിൽ വനിതാ കമീഷൻ ‘രാത്രിയുത്സവം’ സംഘടിപ്പിച്ചു. സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി കമീഷൻ സംഘടിപ്പിക്കുന്ന പ്രത്യേക അവബോധ ക്യാമ്പയിൻ്റെ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടി ചെയർപേഴ്സൺ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു.
കമീഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, അഡ്വ. പി കുഞ്ഞായിഷ, റിസർച്ച് ഓഫീസർ എ ആർ അർച്ചന, ലോ ഓഫീസർ കെ ചന്ദ്രശോഭ, ക്രിസ്ത്യൻ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി ആർ അനുരാധ, ലോ കോളേജ് അധ്യാപകൻ ബിനീഷ്, എൻ എസ് എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം രാത്രിയാത്രാ സുരക്ഷ പ്രതിജ്ഞയും 'രാത്രിയുത്സവം' പരിപാടിയുടെ ഭാഗമായി മെഴുകുതിരി തെളിയിക്കലും നടന്നു. കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും കലാകാരന്മാരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ ഫ്രീഡം സ്ക്വയറിൽ അരങ്ങേറിയത് തീർത്തും വ്യത്യസ്തമായ വർണ്ണ വിസ്മയമൊരുക്കി. ഇതിൽ കോഴിക്കോട് ഗവ. ലോ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം നിറഞ്ഞ കൈയ്യടി നേടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷിതമാക്കും; കോഴിക്കോട് ബീച്ചിൽ വനിതാ കമ്മീഷൻ്റെ ‘രാത്രിയുത്സവം’
Next Article
advertisement
'ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; ഇലക്ഷന്‍ വരുകയാണ്, നോക്കി വോട്ടുചെയ്യുക': റാപ്പർ വേടന്‍
'ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; ഇലക്ഷന്‍ വരുകയാണ്, നോക്കി വോട്ടുചെയ്യുക': റാപ്പർ വേടന്‍
  • ജനാധിപത്യം നിലനിൽക്കാൻ ന്യൂനപക്ഷങ്ങളുടെ ശക്തിയാണെന്നും വോട്ടുചെയ്യാൻ വേടൻ ആഹ്വാനം ചെയ്തു

  • മൂന്നുനാലു മാസത്തിനുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ശ്രദ്ധയോടെ വോട്ടുചെയ്യണമെന്ന് വേടൻ പറഞ്ഞു

  • കോഴിക്കോട് ബീച്ചിൽ നടന്ന സംഗീതപരിപാടിയിൽ വേടൻ ന്യൂനപക്ഷങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു

View All
advertisement