advertisement

'ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; ഇലക്ഷന്‍ വരുകയാണ്, നോക്കി വോട്ടുചെയ്യുക': റാപ്പർ വേടന്‍

Last Updated:

മൂന്നുനാലു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നോക്കിവോട്ടുചെയ്യണമെന്നാണ് വേടന്റെ ആഹ്വാനം

Rapid Read
റാപ്പർ വേടൻ
റാപ്പർ വേടൻ
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധയോടെ വോട്ടുചെയ്യാൻ റാപ്പർ വേടൻ ആഹ്വാനംചെയ്യുന്ന വീഡിയോ വൈറൽ. കഴിഞ്ഞദിവസം കോഴിക്കോട്ടെ സംഗീതപരിപാടിയിൽ പറഞ്ഞ വാക്കുകൾ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. മൂന്നുനാലു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നോക്കിവോട്ടുചെയ്യണമെന്നാണ് വേടന്റെ ആഹ്വാനം.
'ഇന്ത്യയിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ മലബാർ സൈഡ്. ജനാധിപത്യം ഇന്ത്യയിൽ നിലനിൽക്കാൻ കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇല്ലെങ്കിൽ ഇവന്മാർ എന്നേ നമ്മളെ കഴിച്ചിട്ട് പോയേനെ. അതിവിടെ കസേരയിട്ടിരിക്കുന്നവർക്കും കാണാൻവേണ്ടി രണ്ടുകാലിൽ മണിക്കൂറുകളായി നിൽക്കുന്നവർക്കും മനസിലാവേണ്ട കാര്യമാണ്. ഇന്ത്യയിൽ സ്വതന്ത്രമായി ഇങ്ങനെയൊരു സ്ഥലത്തുനമുക്ക് കൂടാൻ കഴിയുന്നത്, വിപ്ലവപ്പാട്ടുകൾ പാടാൻ പറ്റുന്നത്, സഹമനുഷ്യരെ സ്‌നേഹിക്കാനും സഹായിക്കാനും പറ്റുന്നത് ഇവിടെ ന്യൂനപക്ഷജനങ്ങൾ ശക്തമായി നിൽക്കുന്നതുകൊണ്ടുമാത്രമാണ്. മൂന്നുനാല് മാസത്തിൽ ഇലക്ഷൻ വരികയാണ്. നോക്കിവോട്ടുചെയ്യുക', എന്നാണ് വേടന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
advertisement
കഴിഞ്ഞദിവസം കോഴിക്കോട് ബീച്ചിൽ വേടനും ഹനാൻ ഷായും ഒന്നിച്ച പരിപാടി നടന്നിരുന്നു. വൻജനാവലിയാണ് പരിപാടിയിലുണ്ടായിരുന്നത്.
‌Summary‌: A video of popular Malayali rapper Vedan (Hirandas Murali) has gone viral on social media, where he is seen urging the public to be cautious and wise with their votes in the upcoming Kerala Assembly Elections 2026. The speech was reportedly delivered during a massive musical event held at Kozhikode Beach, where Vedan performed alongside Hanan Shah. Vedan stated that democracy survives in India because of the strong presence of minorities, particularly in regions like Malabar. He remarked that without this strength, those in power would have "consumed" the marginalized long ago.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; ഇലക്ഷന്‍ വരുകയാണ്, നോക്കി വോട്ടുചെയ്യുക': റാപ്പർ വേടന്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement