advertisement

Rekha Ratheesh | ജീവിതത്തിൽ ഏറ്റവും വലിയ തീരുമാനം എടുക്കുന്നുവെന്ന് രേഖ രതീഷ്; ഒപ്പം ഈശ്വറും; എന്തെന്നറിയാൻ ആരാധകർ

Last Updated:
ഇനി വരാൻ പോകുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അദ്ധ്യായം : രേഖ രതീഷ്
1/6
ശ്രദ്ധിക്കപ്പെടുന്ന അഭിനയം എന്നതുപോലെതന്നെ ജീവിതത്തിന്റെ പേരിലും ശ്രദ്ധേയയും ചിലപ്പോൾ വിവാദനായികയുമായി മാറിയ മലയാള നടിയാണ് രേഖ രതീഷ് (Rekha Ratheesh). 'കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ...' എന്ന കലാഭവൻ മണിയുടെ നാടൻ പാട്ടിൽ പാടത്തിനു നടുവിൽ നൃത്തം ചെയ്യുന്ന പാവാടക്കാരി പെൺകുട്ടിയാണ് രേഖ രതീഷ്. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ വിവാഹജീവിതത്തിനു പലകുറി അവസരം നൽകിയ രേഖ. ഒടുവിൽ താനും മകനും മാത്രമുള്ള ജീവിതവുമായി മുന്നേറുമ്പോൾ, താങ്ങും തണലുമായത് സീരിയൽ ലോകമാണ്

2/6
'പരസ്പരം' എന്ന ടെലിവിഷൻ സീരിയൽ രേഖയ്ക്ക് മികച്ച തിരിച്ചുവരവിന് ഇടം നൽകി. ഇതിലെ പടിപ്പുര വീട്ടിൽ പത്മാവതി എന്ന അമ്മായിയമ്മ കഥാപാത്രം ചെയ്യുമ്പോൾ, അവർക്ക് മരുമകൾ ആവാനുള്ള പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും, പക്വതയുള്ള ആ വേഷം അവർ മനോഹരമാക്കി. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയും സ്നേഹമയിയുമായുള്ള അമ്മായിയമ്മയായി. പിന്നെയും സീരിയലുകൾ വന്നു. അതോടൊപ്പം വിവാദങ്ങൾ രേഖയെ വിടാതെ പിടികൂടിയിരുന്നു (തുടർന്ന് വായിക്കുക)

3/6
രേഖയും അവരുടെ മകന്റെ പിതാവുമായി ഒരിക്കൽ പങ്കെടുത്ത ടെലിവിഷൻ കുടുംബതർക്ക വേദിയിൽ, ഒരു സെലിബ്രിറ്റി ആയിട്ട് കൂടി തന്റെ ഇമേജ് വകവയ്ക്കാതെ രേഖ അവരുടെ വ്യക്തിജീവിതം തുറന്നിടേണ്ടി വന്നു. അന്ന് മകൻ രേഖയുടെ ഉള്ളിൽ വളരുന്നതേ ഉണ്ടായിരുന്നുള്ളൂ. പങ്കാളിയാകട്ടെ, വിവാഹിതനും, ആ ബന്ധത്തിൽ പിറന്ന മക്കളുടെ അച്ഛനും. ഇദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ആയിരുന്നു മറുപക്ഷത്ത്. അന്ന് രേഖയ്ക്ക് വേണ്ടി സംസാരിക്കാൻ അവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ എപ്പിസോഡ് തുറന്നിട്ട വിവാദങ്ങൾ ചെറുതായിരുന്നില്ല

4/6
അതെല്ലാം കഴിഞ്ഞ് വർഷങ്ങൾ പലത് മുന്നോട്ടു പോയി. കാലം ഒരുപാട് കടന്നതും, രേഖയുടെ ഒപ്പം ഒരു കൂട്ടുകാരൻ കൂടി വന്നു ചേർന്നു. നടൻ ഈശ്വർ രഘുനാഥൻ. വിവാദങ്ങളുടെ കാര്യത്തിൽ ഈശ്വറും തെല്ലും പിന്നിലല്ല. ഈശ്വറിനും വിവാഹവും പല പല പ്രണയങ്ങളും ഉണ്ടായി. എല്ലാത്തിനുമൊടുവിൽ മറ്റൊരു ജീവിതവുമായി ഇദ്ദേഹവും മുന്നോട്ടാണ്. രേഖയും ഈശ്വറും ചേർന്നുള്ള ഇൻസ്റ്റഗ്രാം റീൽസ് വീഡിയോസ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടു കൂടിയാണ് രേഖയുടെ ആരാണ് ഈശ്വർ എന്ന ചോദ്യം ഉയരാൻ ആരംഭിച്ചത്

5/6
ഇപ്പോൾ ഈശ്വർ കൂടിയുള്ള രേഖയുടെ ഒരു പോസ്റ്റാണ് ചർച്ചാവിഷയം. അതിൽ രേഖ പറയുന്ന വാചകങ്ങൾ ഇങ്ങനെ:
ഇപ്പോൾ ഈശ്വർ കൂടിയുള്ള രേഖയുടെ ഒരു പോസ്റ്റാണ് ചർച്ചാവിഷയം. അതിൽ രേഖ പറയുന്ന വാചകങ്ങൾ ഇങ്ങനെ: "എന്റെ ജീവിതത്തിൽ ഞാനിന്ന് ഏറ്റവും വലിയ തീരുമാനം എടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ കാര്യങ്ങൾ ഏവർക്കുമറിയാം. വേദനയും വിഷമങ്ങളും ഒരുപാട് ചോദ്യങ്ങളും. പക്ഷേ, ഇന്ന് ഞാൻ മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഇനി വരാൻ പോകുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അദ്ധ്യായം," ഇത്രയും പറഞ്ഞ ശേഷം രേഖ രതീഷ് കടക്കുന്നത് ഒരു വീഡിയോ കോളിലേക്കാണ്. അവിടെ അവർ പറയുന്ന കാര്യങ്ങൾക്ക് പകരം പശ്ചാത്തല സംഗീതം നിറയുന്നു. മറുതലയ്ക്കൽ സുഹൃത്ത് ഈശ്വർ രഘുനാഥൻ. ഒരു ചായ കപ്പിൽ നിന്നും ചായ രുചിച്ചു കൊണ്ട് രേഖ തന്റെ വിശേഷങ്ങൾ പങ്കിടുന്നിടത്ത് വീഡിയോ അവസാനിക്കുന്നു
advertisement
6/6
സ്വാഭാവികമായും രേഖയുടെ ഈ തുടക്കം എന്തെന്നറിയാൻ ആഗ്രഹിക്കുന്ന പലരും കമന്റിൽ വന്നുചേർന്നു. വിവാഹമാണോ എന്നാകും പലർക്കും ആകാംക്ഷ. എന്നാൽ രേഖ രതീഷ് ഉത്തരം പറയാതെ പറഞ്ഞു കഴിഞ്ഞു. തന്റെ പുതിയ വസ്ത്ര ബ്രാൻഡ് ആണ് രേഖ ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. ഇതിനായി ഒരു ഇൻസ്റ്റഗ്രാം പേജ് അവർ തുറന്നു കഴിഞ്ഞു. ഈ വീഡിയോ പോസ്റ്റിൽ ആ പേജ് ടാഗ് ചെയ്തിരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement