അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ച, സോണിയയെ മദാമ്മയെന്ന് വിളിച്ച, ആന്റണിയെ മുക്കാലിയില്‍ അടിക്കണമെന്ന് പറഞ്ഞ മുരളീധരനാണോ അച്ചടക്കം പഠിപ്പിക്കുന്നത്?

Last Updated:

അച്ചടക്കത്തെ കുറിച്ച് പറയാന്‍ കെ മുരളീധരന്‍ എംപിക്ക് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും അനില്‍കുമാര്‍ ചോദിച്ചു.

കെ പി അനിൽകുമാർ
കെ പി അനിൽകുമാർ
തിരുവനന്തപുരം: കെപിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയും കെ മുരളീധരെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ പി അനില്‍കുമാര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലത്ത് കൊണ്ട് വന്നപ്പോള്‍ അവിടെ മലിനമായി എന്നു പറഞ്ഞയാളാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെന്ന് അനില്‍ കുമാര്‍ പറഞ്ഞു.
കാര്യങ്ങള്‍ പറയുമ്പോള്‍ സ്വയം പരിശോധിക്കുന്നത് നല്ലതാണെന്നും അച്ചടക്കത്തെ കുറിച്ച് പറയാന്‍ കെ മുരളീധരന്‍ എംപിക്ക് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും അനില്‍കുമാര്‍ ചോദിച്ചു.
കോണ്‍ഗ്രസിന്റെ പ്രസിഡണ്ടിനെ മദാമ്മയെന്ന് വിളിച്ച, അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ച, എകെ ആന്റണിയെ മുക്കാലില്‍കെട്ടി അടിക്കണമെന്ന് പറഞ്ഞ മുരളീധരനാണോ അച്ചടക്കം പഠിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
നിങ്ങള്‍ വീതം വെക്കുകയോ തമ്മിലടിക്കുകയോ കുത്തിമരിക്കുകയോ ചെയ്യൂ. മഹത്തായി പൊതുപ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയില്‍ ആണ് ഉള്ളതെന്നും തന്റെ ദേഹത്തേക്ക് കയറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാക്ക് ഒട്ടുമോശമല്ല, പഴയപോലെയല്ല, പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെ പത്രക്കാരെ കാണാന്‍ കഴിയില്ലെന്നും സ്വാഭാവം മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അനില്‍കുമാര്‍ പറയുന്നു.
advertisement
കെപിസിസിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. എകെജി സെന്ററിലേക്ക് എത്തിയ കെ പി അനില്‍കുമാറിനെ മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ സ്വീകരിച്ചു.
advertisement
ചുവപ്പ് ഷാള്‍ അണിയിച്ചാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ആദ്യമായാണ് എകെജി സെന്ററിലേക്ക് കയറുന്നതെന്നും അഭിമാനമുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്റെ മനസുള്ള സുധാകരനാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള ഒരാള്‍ പാര്‍ട്ടിതലപ്പത്ത് ഇരിക്കുമ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസിനകത്ത് മതേതരത്വവും ജനാധിപത്യവും ഉണ്ടാവുകയെന്ന് പാര്‍ട്ടി വിട്ട ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അനില്‍ കുമാര്‍ ചോദിച്ചു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ച, സോണിയയെ മദാമ്മയെന്ന് വിളിച്ച, ആന്റണിയെ മുക്കാലിയില്‍ അടിക്കണമെന്ന് പറഞ്ഞ മുരളീധരനാണോ അച്ചടക്കം പഠിപ്പിക്കുന്നത്?
Next Article
advertisement
ബീഹാറിലെ  243 സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജസ്വി യാദവ്
ബീഹാറിലെ 243 സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജസ്വി യാദവ്
  • തേജസ്വി യാദവ് ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • മഹാഗത്ബന്ധനിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് പ്രഖ്യാപനം.

  • 2020 ലെ തെരഞ്ഞെടുപ്പിൽ ആർജെഡി 144 സീറ്റുകളിൽ മത്സരിച്ച് 75 സീറ്റുകൾ നേടി.

View All
advertisement