നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആർട്സ് കോളജിലെ KSU കാലം'; കോൺഗ്രസ് വിട്ട കെ പി അനിൽകുമാറിനെ 'അനുസ്മരിച്ച്' യൂത്ത് കോൺഗ്രസ് നേതാവ്

  'ആർട്സ് കോളജിലെ KSU കാലം'; കോൺഗ്രസ് വിട്ട കെ പി അനിൽകുമാറിനെ 'അനുസ്മരിച്ച്' യൂത്ത് കോൺഗ്രസ് നേതാവ്

  കെ എസ് യു കാലത്ത് തനിക്കുണ്ടായ അനുഭവമെന്ന പേരിലാണ് റിഷിൽ ബാബു കുന്നത്ത് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

  News18 Malayalam

  News18 Malayalam

  • Share this:
   കോഴിക്കോട്: കോൺഗ്രസ് വിട്ട കെ പി അനിൽകുമാറിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്. മുൻപ് കെ എസ് യു കാലത്ത് തനിക്കുണ്ടായ അനുഭവമെന്ന പേരിലാണ് റിഷിൽ ബാബു കുന്നത്ത് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

   കുറിപ്പ് ഇങ്ങനെ- പ്രമുഖ കോൺഗ്രസ് നേതാവ് ആയിരുന്ന അനിൽകുമാറിനെ ഒന്ന് അനുസ്മരിക്കുന്നു. ആർട്സ് കോളേജിലെ KSU കാലം. യൂണിറ്റ് ഇല്ലാതിരുന്ന ക്യാമ്പസിൽ യൂണിറ്റ് ഉണ്ടാക്കിയ ആവേശത്തിൽ ആയിരുന്നു ഞങ്ങൾ കുറച്ചു പേർ. എതിരില്ലാതെ ഏറെക്കുറെ എല്ലാ ജനറൽ സീറ്റിലും എസ്എഫ്ഐ ജയിച്ചിരുന്ന കോളജ്. തീക്കട്ടയിൽ വെറുതെ പോയി ഉറുമ്പ് അരിച്ചു നോക്കി.. പിന്നെ അങ്ങോട്ട് ഒരു പൂരം ആയിരുന്നു. അടിയുടെ പൂരം. കോളജിൽ കയറാൻ കഴിയില്ല. കയറിയാൽ അടിച്ചു പുറത്ത് ഇടും.

   അന്നത്തെ ജില്ലാ പ്രസിഡന്റ് മാന്യ ഇദ്ദേഹം ആയിരുന്നു. പോയി സങ്കടം ബോധിപ്പിച്ചു. മറുപടിയും കിട്ടി. നന്നായി പഠിക്കണം, ഇതിലേക്ക് ഒന്നും പോയി സമയം കളയരുത്. ഭാവി ഭൂതം വർത്തമാനം അങ്ങനെ കുറെ ഉപദേശങ്ങളും. മേലാൽ വന്നു കാണുകയോ വിളിക്കുകയോ ചെയ്യരുത് എന്ന താക്കീത്. ഒന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും അതിനു മുൻഗണന കൊടുത്തില്ല. പകരം നമ്മൾ ക്യാമ്പസിലേക്ക് ഇറങ്ങി. കിട്ടാനുള്ളത് വാങ്ങിയും കൊടുക്കാനുള്ളത് കൊടുത്തും പോരാടി. വീട്ടിൽ സ്വാതന്ത്ര്യ സമര സേനാനികൾ ഒന്നും ഇല്ലായിരുന്നു. പാരമ്പര്യവും ഇല്ലായിരുന്നു. ആകെ അറിയുന്നത് പാർട്ടിക്ക് വേണ്ടി പണി എടുക്കാൻ.

   പറഞ്ഞു വരുന്നത് ലവനെ പോലെയുള്ള ഒരു പണിയും എടുക്കാത്തവനെ ഇത് പോലെ കൊമ്പത്ത് കൊണ്ട് ഇരുത്തരുത്. ഇവനൊക്കെ അർഹിക്കാത്ത അധികാരങ്ങൾ കൊടുത്ത രമേശിനും സുധീരനും മുല്ലപ്പള്ളിക്കും ത്രിവർണ അഭിവാദ്യങ്ങൾ.

   Also Read- 'പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല'; കോൺഗ്രസ് വിട്ട കെ പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നു

   ഇന്ന് രാവിലെയാണ് കോൺഗ്രസ് നേതാവ് കെ പി അനിൽകുമാർ പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നത്. കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ സിപി‍എം ആസ്ഥാനമായ എ കെ ജി സെന്‍ററിലെത്തുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഉപാധികളില്ലാതെയാണ് സിപിഎമ്മിലെത്തുന്നതെന്ന് അനിൽകുമാർ പറഞ്ഞു. താഴെത്തട്ടിൽ വരെ പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പാർട്ടിവിട്ട് സിപിഎമ്മിലെത്തിയ പി എസ് പ്രശാന്തും അനിൽകുമാറിനൊപ്പം ഉണ്ടായിരുന്നു.

   Also Read- ഏഴുമാസം; കോൺഗ്രസിൽ ആറ് പ്രമുഖരുടെ രാജി; ഇനി കാത്തിരിക്കുന്നത് കൂട്ടപ്പൊരിച്ചിലോ?

   എകെജി സെന്ററിലേക്ക് എത്തിയ കെ പി അനിൽകുമാറിനെ മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ സ്വീകരിച്ചു. ചുവപ്പ് ഷാള്‍ അണിയിച്ചാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ആദ്യമായാണ് എകെജി സെന്ററിലേക്ക് കയറുന്നതെന്നും അഭിമാനമുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. നേരത്തെ എങ്ങോട്ടാണ് പോകുന്നതെന്നോ സിപിഎമ്മിലേക്കാണോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും സിപിഎമ്മിന്റെ മതേതര മൂല്യം കാണാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
   Published by:Rajesh V
   First published:
   )}