'CPMകാരെ കാണുമ്പോൾ പട്ടികളെപോലെ പൊലീസ് വാലാട്ടുന്നു'; രൂക്ഷവിമർശനവുമായി കെ സുധാകരൻ

Last Updated:

ക്രമസമാധാനത്തിന് കേരളത്തിൽ പൊലീസില്ലെന്ന് കെ സുധാകരന്‍

കോഴിക്കോട്: കേരള പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പൊലീസിനെ രാഷ്ട്രീയവത്കരിച്ചെന്ന് സുധാകരൻ പറഞ്ഞു. കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎം നേതാക്കളെ കാണുമ്പോൾ കേരളത്തിലെ പൊലീസ് വാലാട്ടുകയാണെന്നായിരുന്നു അദ്ദേഹത്തിൻരെ പരാമർശം. ക്രമസമാധാനത്തിന് കേരളത്തിൽ പൊലീസില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്നും കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെയുള്ള സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കപ്പെടാത്ത കാലഘട്ടമാണിതെന്നും കെ.സുധാകരൻ ആരോപിച്ചു.
advertisement
ഗവർണർ- സർക്കാർ പോരിൽ കേരളത്തിലെ സർവകലാശാലകളുടെ പെരുമ ഒക്കെ പോയി. ഭരണകൂടത്തിൻ്റെ പിണിയാളുകളായി സർവകലാശാലകൾ മാറി. സ്തുതിപാടകരെ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരാൻ നീക്കം നടക്കുകയാണെന്നും സുധാകരൻ ആരോപിച്ചു,.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'CPMകാരെ കാണുമ്പോൾ പട്ടികളെപോലെ പൊലീസ് വാലാട്ടുന്നു'; രൂക്ഷവിമർശനവുമായി കെ സുധാകരൻ
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement