കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കൊല്ലപ്പെട്ട ശരത് ലാലിന്റെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കളുടെ നിലവിളി കേട്ട് മുല്ലപ്പള്ളി രാമചന്ദ്രനും കരഞ്ഞു പോയത്.
മുല്ലപ്പള്ളിക്കൊപ്പം രാജ്മോഹന്‍ ഉണ്ണിത്താന് ഉള്‍പ്പെടെയുള്ളവരുമുണ്ടായിരുന്നു. മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിനിടെയാണ് മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കളും പൊട്ടിക്കരഞ്ഞത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെ വീടുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.
കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടു സന്ദര്‍ശിക്കണം. കൊല്ലുക പണം പിരിക്കുക തടിച്ചു കൊഴുക്കുക നടക്കുക എന്നതാണ് സി.പി.എമ്മിന്രെ ശൈലി. നാണം കെട്ട പാര്‍ട്ടിയാണ് സിപിഎം. പാവപ്പെട്ട തൊഴിലാളികളാണ് ഇവരാല്‍ മരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Also Read 'നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും'; കമ്യൂണിസ്റ്റുകാരനായ അച്ഛൻ കൃപേഷിനോട് പറഞ്ഞത്
Also Read കരളലിയിച്ച് കൃപേഷ്; അഭിമന്യുവിന്റേതിനേക്കാള്‍ ദരിദ്രം, ഈ കുടില്‍
അണികലോട് ആയുധം താഴെ വയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണം. അങ്ങനെ ചെയ്താല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അക്രമരാഷ്ട്രീയംഅവസാനിക്കും. അതിനുള്ള രാഷ്ട്രീയമായ തന്റേടവും വിവേകവുമാണു മുഖ്യമന്ത്രി കാണിക്കേണ്ടത്. അല്ലാതെ ഭീരുവിനെപ്പോലെ വീണ്ടും അക്രമത്തിനു നേതൃത്വം കൊടുക്കുകയല്ല ചേയ്യേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Periya Youth Congress Murder, Youth Congress Harthal, Youth Congress Murder, കൃപേഷ്, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, യൂത്ത് കോൺഗ്രസ്, ശരത് ലാൽ, സിപിഎം