'ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറണം'; മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി

Last Updated:

"മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രി എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ നേതാവിന് ചിലപ്പോള്‍ അത് ചേരുമായിരിക്കും പക്ഷേ അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയാണ്."

തിരുവനന്തപുരം: മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാക്കി മാന്യമായി പെരുമാറണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് വഹിക്കാൻ കോണ്‍ഗ്രസ് മുന്നോട്ടുവന്നപ്പോള്‍ മുഖ്യമന്ത്രി അതിനെ പരിഹസിച്ചെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
TRENDING:സംസ്ഥാനത്തിന്റെ മുൻഗണനാ പട്ടികയിലുള്ളത് 1,68,136 പേർ; കേന്ദ്രം കൊണ്ടു വരുന്നത് 80,000 പ്രവാസികളെയെന്ന് മുഖ്യമന്ത്രി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]
"മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രി എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ നേതാവിന് ചിലപ്പോള്‍ അത് ചേരുമായിരിക്കും പക്ഷേ അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയാണ്."- മുല്ലപ്പള്ളി പറഞ്ഞു.
advertisement
സായാഹ്ന പത്രസമ്മേളനങ്ങളില്‍ ഇന്ന് ആരെയാണ് രാഷ്ട്രീയമായിട്ട് ആക്രമിക്കേണ്ടത് തികഞ്ഞ തയ്യാറെടുപ്പുമായിട്ടാണ് വരാറുള്ളതെന്നും എഴുതിത്തയ്യാറാക്കിയ പദാവലി ഉപയോഗിച്ച് അവരെ കടന്നാക്രമിക്കുകയണ്. മഹാരഥന്മാരായ നിരവധി മുഖ്യമന്ത്രിമാര്‍ ഇരുന്ന കസേരയാണ് അത്. ആ കസേരയുടെ മഹത്വം മനസ്സിലാക്കിയെങ്കിലും മാന്യമായി പെരുമാറണം എന്നാണ് അപേക്ഷിക്കാനുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറണം'; മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement