KS Chithra on Victers Channel | അധ്യാപികയാകാൻ പ്രിയ ഗായിക ; കുരുന്നുകൾക്ക് ക്ലാസെടുക്കാൻ വിക്ടേഴ്സ് ചാനലിൽ കെ.എസ്.ചിത്രയും
- Published by:Asha Sulfiker
- news18-malayalam
Last Updated:
വിക്ടേഴ്സ് ചാനലിലൂടെ പ്രശസ്തനായ നൗഫൽ മാഷും കെ എസ് ചിത്രയും ചേർന്നാണ് ക്ലാസ് ഒരുക്കുന്നത്.
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര മൂന്നാം ക്ളാസ് വിദ്യാർഥികൾക്ക് മുന്നിൽ കവിതയുമായെത്തുന്നു.
ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കെ എസ് ചിത്ര വിക്ടേഴ്സ് ചാനലിലൂടെ കുട്ടികളുടെ മുന്നിൽ അധ്യാപികയാകുക.മൂന്നാം ക്ലാസ് മലയാള പാഠാവലിയിലെ സുഗതകുമാരി ടീച്ചറുടെ കണ്ണന്‍റെ അമ്മ എന്ന കവിതാ ഭാഗമാണ് ചിത്ര കുട്ടികൾക്കായി അവതരിപ്പിക്കുന്നത്.
ഓൺ ലൈൻ പഠനം ഏറെ സജീവമായതോടെ കുട്ടികൾക്ക് മുന്നിലെത്താൻ ഗായിക തന്നെ താൽപര്യം കാട്ടുകയായിരുന്നു.ആനിമേഷന്റെ സഹായത്തോടെയാണ് കവിതാ അവതരണം. വിക്ടേഴ്സ് ചാനലിലൂടെ പ്രശസ്തനായ നൗഫൽ മാഷും കെ എസ് ചിത്രയും ചേർന്നാണ് ക്ലാസ് ഒരുക്കുന്നത്. ചിത്ര കുട്ടികൾക്ക് മുന്നിലെത്തുന്നത് പുത്തൻ അനുഭവമാകുമെന്നാണ് വിക്ടേഴ്സ് ചാനൽ അധികൃതർ കരുതുന്നത്.ഒപ്പം മുത്തശ്ശി കഥകളുമായി സിനിമ താരം വൽസല മേനോനും കുട്ടികളുടെ മുന്നിലെത്തും.
advertisement
TRENDING:ഖാസെം സുലൈമാനി വധം: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ [NEWS]ഹൃദയഭേദകം ഈ കാഴ്ച; മരിച്ച ഒരുവയസുകാരന്‍റെ ശരീരം നെഞ്ചോടു ചേർത്ത് പിതാവ്; ചികിത്സ വൈകിച്ചെന്ന് ആരോപണം [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]
സുധീർ യൂസഫാണ് ആനിമേഷൻ ഒരുക്കിയിരിക്കുന്നത്. വിക്ടേഴ്സ് ചാനൽ മേധാവി മുരുകൻ കാട്ടാക്കടയാണ് ഇത്തരമൊരു സംരഭത്തിന് മുൻകൈയ്യെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ കെ എസ് ചിത്രയിലൂടെ മൂന്നാം ക്ളാസുകാർക്ക് കണ്ണന്‍റെ വികൃതിത്തരങ്ങൾ കാണാം..
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2020 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KS Chithra on Victers Channel | അധ്യാപികയാകാൻ പ്രിയ ഗായിക ; കുരുന്നുകൾക്ക് ക്ലാസെടുക്കാൻ വിക്ടേഴ്സ് ചാനലിൽ കെ.എസ്.ചിത്രയും