ആശ്രമത്തില്‍ ഹോം സ്റ്റേ; ആത്മീയാനന്ദം വേണമെങ്കില്‍ കുണ്ടമണ്‍കടവില്‍ പോയാല്‍ മതി: ശബരീനാഥന്‍

Last Updated:
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം 'ഹോംസ്‌റ്റേ' എന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. അതേസമയം ആശ്രമം ആക്രമിച്ചത് ന്യായീകരിക്കാനാകില്ലെന്നും ശബരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്വാമിയുടെ ആശ്രമത്തില്‍ ടൂറിസം വകുപ്പ് ഗോള്‍ഡ് റേറ്റിംഗ് നല്‍കിയ ഹോം സ്റ്റേ സൗകര്യമുണ്ടെന്നു ഗൂഗിള്‍ പറയുന്നെന്നാണ് ശബരി വ്യക്തമാക്കുന്നത്. ഒന്നുകൂടെ ഗൂഗിളില്‍ പരതിയപ്പോള്‍ Makemytrip, Goibibo, Justdial തുടങ്ങിയ വാണിജ്യ വെബ്‌സൈറ്റുകളില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും റൂം ബുക്ക് ചെയ്യാമെന്നും എം.എല്‍.എ പറയുന്നു.
എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേര്‍ കമന്റുമായി എത്തുന്നുണ്ടെങ്കിലും അവര്‍ക്കെല്ലാം ശബരി മറുപടി നല്‍കുന്നുമുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
സ്വാമി സന്ദീപാനഗിരിയെ വലിയ പരിചയമില്ല, എന്നാലും അദ്ദേഹത്തിന്റെ ആശ്രമം ആക്രമിച്ചത് ഒരിക്കലും ന്യായികരിക്കാന്‍ കഴിയുന്നതല്ല.ആശയത്തെ അക്രമം കൊണ്ടല്ല, മറിച്ചു ആശയം കൊണ്ടുതന്നെ നേരിടണം എന്നതാണ് എപ്പോഴും എന്റെ പക്ഷം.
advertisement
ഇതൊക്ക പറയുമ്പോഴും, ഞാന്‍ ഇപ്പോള്‍ പോസ്റ്റ് ഇടുന്നത് വെറുതെ ഒന്ന് ഗൂഗിള്‍ ചെയ്തതിനു ശേഷമാണ്. സ്വാമിയുടെ ആശ്രമത്തില്‍ ടൂറിസം വകുപ്പ് ഗോള്‍ഡ് റേറ്റിംഗ് നല്‍കിയ ഹോം സ്റ്റേ സൗകര്യമുണ്ടെന്നു ഗൂഗിള്‍ പറയുന്നു. ഒന്നുകൂടെ ഗൂഗിളില്‍ പരതിയപ്പോള്‍ Makemytrip, Goibibo, Justdial തുടങ്ങിയ വാണിജ്യ വെബ്‌സൈറ്റുകളില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും ഇന്നും വേണമെങ്കില്‍ നമുക്ക് റൂം ബുക്ക് ചെയ്യാം.
advertisement
എന്തായാലും ഒരു സന്തോഷമുള്ളത്, അത്യാവശ്യം ആത്മീയാനന്ദം വേണമെങ്കില്‍ സിറ്റിയില്‍ നിന്ന് 10 km അകലെയുള്ള കുണ്ടമണ്‍കടവില്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്തു പോയാല്‍ മതി; സ്വിമ്മിംഗ് പൂളും ഉണ്ട്!
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആശ്രമത്തില്‍ ഹോം സ്റ്റേ; ആത്മീയാനന്ദം വേണമെങ്കില്‍ കുണ്ടമണ്‍കടവില്‍ പോയാല്‍ മതി: ശബരീനാഥന്‍
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement