പാലക്കാട് കുഴൽമന്ദത്ത് ബസിടിച്ച് ബൈക്ക് യാത്രികരുടെ മരണം; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
തൃശൂർ പീച്ചി സ്വദേശി സി എൽ ഔസേപ്പിനെയാണ് അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കിയത്
പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. തൃശൂർ പീച്ചി സ്വദേശി സി എൽ ഔസേപ്പിനെയാണ് അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കിയത്.
ഓസേപ്പ് സർവീസിൽ തുടർന്നാൽ കൂടുതൽ മനുഷ്യർക്ക് ജീവൻ നഷ്ടമാകുമെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2022 ഫെബ്രുരി 7 നാണ് കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് ലോറിക്കടിയിലേക്ക് തെറിച്ച് വീണ് പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർഗോഡ് സ്വദേശി സബിത് എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്.
Related News- KSRTC ഡ്രൈവര് പകതീര്ത്തതെന്ന് കുടുംബം; കുഴൽമന്ദത്ത് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പരാതി നൽകും
advertisement
കെഎസ്ആർടിസി ഡ്രൈവർ പീച്ചി സ്വദേശി സി എൽ ഔസേപ്പിന്റെ ഗുരുതര വീഴ്ചയാണ് അപകട കാരണം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർവീസിൽ നിന്നും പിരിച്ചു വിട്ടത്. ഇയാൾക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. ഔസേപ്പ് നൽകിയ വിശദീകരണത്തിൽ താൻ നിരപരാധിയാണെന്നും ലോറിക്കടിയിൽപ്പെട്ടതാണ് മരണകാരണമായതെന്നും പറഞ്ഞിരുന്നു. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഔസേപ്പ് വേഗത കുറയ്ക്കാൻ ശ്രമിക്കുകയും സൂക്ഷ്മത പുലർത്തുകയും ചെയ്തിരുന്നുവെങ്കിൽ രണ്ടു ജീവനുകൾ രക്ഷപ്പെടുത്താൻ കഴിയുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

advertisement
ഔസേപ്പിനെ പിരിച്ചു വിട്ട നടപടിയിൽ തൃപ്തരാണെന്ന് മരിച്ച യുവാക്കളുടെ കുടുംബം വ്യക്തമാക്കി. എന്നാൽ മറ്റു നിയമ നടപടികൾ വേഗത്തിലാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
January 11, 2023 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് കുഴൽമന്ദത്ത് ബസിടിച്ച് ബൈക്ക് യാത്രികരുടെ മരണം; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു