അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു; വിവാദമായതോടെ നടപടി റദ്ദാക്കി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ
ഡ്രൈവറുമായി വിവാഹേതര ബന്ധമണ്ടെന്നാരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോടെ ഗതാഗത വകുപ്പ് റദ്ദാക്കി.സസ്പെൻഡ് ചെയ്ത നടപടി പൻവലിക്കാൻ നിർദേശം നൽകിയതായി ഗതാഗത വകുപ്പ് അറിയിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. നടപടി വിവാദമാകുകയും കെഎസ്ആർടിസിയിലെ മറ്റ് വനിതാ ജീവനക്കാരെ അപമനിക്കുന്നതാണെന്നും പരാതി ഉയർന്നതോടെയാണ് ഗതാഗത വകപ്പിന്റെ തീരുമാനം.
കെഎസ്ആർടിസിയിലെ ഡ്രൈവറായ തന്റെ ഭർത്താവിന് ഡിപ്പോയിലെ ഒരു വനിതാ കണ്ക്ടറുമായി അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ച് ഒരു യുവതി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന് പരാതി നൽകിയിരുന്നു. വീഡിയോ ദൃശ്യങ്ങളും ഭർത്താവിന്റെ വാട്ട്സ് ആപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളുടക്കമായിരുന്നു പരാതി നൽകിയത്. തുടർന്നാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയുംചെയ്തത്.
ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ വനിതാ കണ്ടക്ടർ സംസാരിച്ചെന്നും ഡ്രൈവറുടെ മൊബൈൽ വാങ്ങുകയും യാത്രക്കാരെ ശ്രദ്ധിക്കാതിരിക്കുകയും യാത്രക്കാർ തന്നെ ബെല്ലടിച്ച് സ്റ്റോപ്പുകളിൽ ഇറങ്ങേണ്ടി വന്നെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 12, 2025 7:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു; വിവാദമായതോടെ നടപടി റദ്ദാക്കി