തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിർബന്ധിത വിആർഎസിന് നീക്കം. ഇതിനായി 50 വയസ് കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് മനേജ്മെന്റ് പരിഗണനയില്‍. മറ്റാനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിനുശേഷം നൽകും. പദ്ധതി നടപ്പിലാക്കിയാൽ ശബള പ്രതിസന്ധിയിൽ 50% കുറയുമെന്ന് മാനേജ്മെന്റിന്റെ പ്രതീക്ഷ.
വിആർസ് നടപ്പിലാക്കാൻ 1080 കോടി രൂപ വേണ്ടിവരും. സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനും മാനേജ്മെന്റ് തീരുമാനം. കുറെ ജീവനക്കാരെ വിആർഎസ് നൽകി മാറ്റി നിർത്തിയാൽ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്‍റിന്റെ നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.