KSRTC സ്വിഫ്റ്റിന്റെ പുതിയ സൂപ്പർഫാസ്റ്റ് ബസ് ബംഗളൂരുവിൽ നിന്നെത്തി; രണ്ടു മാസത്തിനുള്ളിൽ 130 ബസുകൾ കൂടി എത്തും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ബസുകളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകള്‍ എത്തുന്നത്.
കെ.എസ്.ആർ.ടി.സി സ്വീഫ്റ്റിന്റെ ഏറ്റവും പുതിയ സൂപ്പർ ഫാസ്റ്റ് ബസ് എത്തി. ബംഗളൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. വരുന്ന രണ്ട് മാസത്തിനുള്ളിൽ ബാക്കി 130 ബസുമെത്തും. അശോക് ലൈലാന്റിൽ നിന്നാണ് ഡീസൽ ബസുകൾ വാങ്ങിയത്.
കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ബസുകളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകള്‍ എത്തുന്നത്. എന്നാൽ ഇന്ന് പുലർച്ചെയെത്തിയ ബസ് ഉടൻ സർവീസ് ആരംഭിക്കില്ല. സുപ്പർഫാസ്റ്റ് ബസുകളുടെ കാലപഴക്കം ഇന്ധനക്ഷമതയെ പോലും ബാധിക്കുന്നു എന്ന തരത്തിൽ വ്യാപക പ്രചരണം ഉണ്ടായിരുന്നു.
മുഴുവൻ ബസുകളുമെത്തിയാൽ സൂപ്പർഫാസ്റ്റ് ബസുകളെല്ലാം കെ.സ്വിഫ്റ്റിലേക്ക് മാറും. നിലവിൽ സർവീസ് നടത്തുന്ന പുതിയ ബസുകള്‍ ഫാസ്റ്റ് സർവീസിലേക്ക് മാറ്റാനുമാണ് കെ.എസ്.ആർ.ടി.സി തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 24, 2023 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC സ്വിഫ്റ്റിന്റെ പുതിയ സൂപ്പർഫാസ്റ്റ് ബസ് ബംഗളൂരുവിൽ നിന്നെത്തി; രണ്ടു മാസത്തിനുള്ളിൽ 130 ബസുകൾ കൂടി എത്തും