ഭക്ഷണത്തിനായി ദീർഘദൂര കെഎസ്ആർടിസി ബസുകൾ ഇനി തോന്നുംപടി തോന്നുന്ന സമയത്ത് നിർത്തില്ല
- Published by:Sneha Reghu
- news18-malayalam
Last Updated:
ബസ് സ്റ്റാൻഡുകൾക്ക് പുറത്തുള്ള 24 റെസ്റ്റോറന്റുകളാണ് പട്ടികയിലുള്ളത്
തിരുവനന്തപുരം: ഇഷ്ടപ്പെട്ട ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കാൻ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ കഴിയില്ലാരുന്നു. എന്നാൽ, ഇനി മുതൽ ദീർഘദൂര യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെഎസ്ആർടിസി.ബസ് സ്റ്റാൻഡുകൾക്കു പുറത്തുള്ള ഹോട്ടലുകളുടെ പട്ടിക കെഎസ്ആർടിസി പ്രസിദ്ധീകരിച്ചു. 24 റെസ്റ്റോറന്റുകളാണ് പട്ടികയിലുള്ളത്.
ഹോട്ടലുകളുടെ പട്ടികയും ഏതു സമയത്ത് ബസ് അവിടെ എത്തുമെന്നതും അടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്കു കാണാവുന്ന വിധത്തിൽ ഡ്രൈവറുടെ കാബിനു പിന്നിൽ പ്രദർശിപ്പിക്കാനാണ് യൂണിറ്റ് ഓഫീസർക്ക് നിർദേശം നൽകിയിരിക്കുന്നത്.
രാവിലെ 7.30നും 9.30നും ഇടയ്ക്കാണു പ്രഭാത ഭക്ഷണത്തിനായി ബസുകൾ നിർത്തുന്നത്. ഉച്ചഭക്ഷണത്തിനായി 12.30 മുതൽ 2 വരെയും സായാഹ്ന ഭക്ഷണത്തിനായി 4 മുതൽ 6 വരെയും രാത്രിഭക്ഷണത്തിന് 8 മുതൽ 11 വരെയുമാകും ബസുകൾ നിർത്തുമെന്നാണ് അറിയിപ്പ്. ഭക്ഷണശേഷം ബസ് പുറപ്പെടുന്ന സമയവും യാത്രക്കാരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡിപ്പോയിൽ ഉള്ള Ksrtc ക്യാൻ്റീൻ തുടരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 03, 2024 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭക്ഷണത്തിനായി ദീർഘദൂര കെഎസ്ആർടിസി ബസുകൾ ഇനി തോന്നുംപടി തോന്നുന്ന സമയത്ത് നിർത്തില്ല