മൂന്നാർ ചുറ്റിക്കറങ്ങാൻ ഡബിൾ ഡക്കറിൽ പോയാലോ?

Last Updated:

ബസ്സിന്റെ മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാം

News18
News18
മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡബിൾ ഡക്കർ എത്തുന്നു. ബസ് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ 'കെഎസ്ആർടിസി റോയൽ വ്യൂ' പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. കെ.എസ്.ആർ.ടി.സി യുടെ ആർ എൻ765 (കെ എൽ 15 9050) ഡബിൾ ഡക്കർ ബസ്സാണ് മുന്നാറിലേക്ക് എത്തുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പാകത്തിൽ ഗ്ലാസ് പാനലിംഗ് ചെയ്തിട്ടുണ്ട്.
ബസ്സിൻ്റെ മുകൾ ഭാഗത്തും, ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള സുതാര്യമായ ഗ്ലാസ്സ് പാനലുകൾ ടൂറിസ്റ്റുകൾക്ക് തേയില തോട്ടങ്ങളുടേയും, കോടമഞ്ഞിന്റെയും, മൂന്നാറിന്റെ പ്രകൃതി മനോഹാരിതയും നേരിട്ട് ആസ്വദിക്കുന്നതിന് സഹായകമാവും. ബസ്സിലെ രാത്രി യാത്രകൾ വ്യത്യസ്തമാക്കാൻ വിവിധ നിറങ്ങളിലുള്ള പ്രകാശസംവിധാനവും ഏർപ്പെടുത്തി. ബസ്സിന്റെ മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാം. യാത്രാസുഖത്തിനായി ആധുനിക രീതിയിലുള്ള സീറ്റുകളും ഒരുക്കി. ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നീ സംവിധാനങ്ങളും ബസ്സിലുണ്ട്.
advertisement
യാത്രാവേളയിൽ കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതിനും, അത്യാവശ്യഘട്ടങ്ങളിൽ മൊബൈൽ ചാർജ്ജിംഗ് നടത്തുന്നതിനുമുള്ള സംവിധാനങ്ങളും ലഭ്യമാണ്. ബസ്സിൻ്റെ മനോഹരമായ രൂപകൽപ്പനയും സംവിധാനങ്ങളും ഫോട്ടോഷൂട്ട് അടക്കമുള്ള അനന്തസാധ്യതകൾക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ ഈ പുതുവത്സര സമ്മാനം . കഴിഞ്ഞ ഏപ്രിലിൽ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ട്രയൽ റൺ മൂന്നാറിൽ നടന്നിരുന്നു. ഈ മാസം രണ്ടാം വാരത്തോടെ മൂന്നാറിൽ സർവീസ് ആരംഭിക്കുന്നതിനാണ് കെ എസ് ആർ ടി സി തയ്യാറെടുക്കുന്നത്.
advertisement
അതേസമയം ബസിനെതിരെ ചില ആരോപണങ്ങളും ഉയരുന്നുണ്ട്. ഡബിള്‍ ഡക്കറിന് ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലെന്ന് എം പരിവാഹന്‍ രേഖ. പതിമൂന്ന് വര്‍ഷമായി ഓടിക്കൊണ്ടിരിക്കുന്ന ബസാണ് പുതുക്കിപണിഞ്ഞതെന്നും ആരോപണം. ബസ് മലയോര സര്‍വീസിന് അനുയോജ്യമല്ലെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ദിവസേന ശരാശരി ആറായിരം മുതല്‍ ഒമ്പതിനായിരം രൂപ വരെ വരുമാനം കിട്ടിയിരുന്ന ബസ് പുതുക്കി പണിയാനായി ഏഴ് മാസമായി ഒതുക്കിയിട്ടുവെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. മൂന്നാറിലെ വളവും കയറ്റവുമുള്ള റോഡില്‍ ഡബിള്‍ ഡക്കര്‍ ബസിന്റെ രൂപകല്‍പന അനുയോജ്യമല്ലെന്നും വിഷയത്തില്‍ തൊഴിലാളി സംഘടനകളുമായി കൂടിയാലോചന നടത്തിയില്ലെന്നും ആക്ഷേപം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നാർ ചുറ്റിക്കറങ്ങാൻ ഡബിൾ ഡക്കറിൽ പോയാലോ?
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement